ബംഗളൂരു: കടമായി നൽകിയ പണം തിരിച്ചുവാങ്ങാൻ വീട്ടിൽനിന്നിറങ്ങിയ യുവതിയും ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിയും കൊല്ലപ്പെട്ടു. ചിക്കമഗളൂരു ജില്ലയിൽ കൽകെരെ ഗ്രാമത്തിലെ സി. ജയമ്മ (46), രണ്ടര വയസ്സുള്ള കുട്ടി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടി മാണ്ഡ്യ ജില്ലയിൽ ബെള്ളൂരു പൊലീസ് സ്റ്റേഷൻ പരിധിയിലെ തടാകത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി. ഈ മാസം 12നാണ് ജയമ്മ വീട്ടിൽ നിന്നിറങ്ങിയത്. മാണ്ഡ്യ ആദിചുഞ്ചനഗിരിയിൽ ബന്ധുവിന് കടം കൊടുത്ത പണം തിരികെ കിട്ടിയിട്ടേ മടങ്ങിവരൂ എന്ന് പറഞ്ഞാണ് പോയതെന്ന് പൊലീസ് അറിയിച്ചു. തിരിച്ചെത്താത്തതിനെത്തുടർന്ന് മകൻ പ്രവീൺ നിരന്തരം വിളിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച്ഓഫായ നിലയിലായിരുന്നു. തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി.തുടർന്ന് പ്രവീണിന്റെ മൊബൈൽ ഫോണിലേക്ക് അജ്ഞാതൻ വിളിച്ച് അമ്മയെയും പിഞ്ചുകുഞ്ഞിനെയും കൊന്ന് ചാക്കിൽ കെട്ടി തടാകത്തിൽ തള്ളിയതായി അറിയിച്ചു. അതോടെ വിളിച്ചയാൾ ഫോൺ സ്വിച്ച്ഓഫ് ചെയ്തു.
പ്രവീൺ നൽകിയ വിവരമനുസരിച്ച് തടാകത്തിൽ പരിശോധന നടത്തിയ പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.