ഭോപ്പാൽ: അധ്യാപിക സ്കൂളിൽ കൊണ്ടുവന്ന കുപ്പിവെള്ളത്തിൽ അജ്ഞാതൻ മൂത്രം കലർത്തിയതായി പരാതി. മധ്യപ്രദേശിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. അധ്യാപിക വെള്ളം കുടിക്കാൻ കുപ്പിയെടുത്തപ്പോൾ അരുചി അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകി.
രാജസ്ഥാൻ അതിർത്തി ജില്ലയായ നീമുച്ചിലെ സർക്കാർ ഹൈസ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം. കുടിവെള്ളത്തിൽ ആരാണ് മൂത്രം കലർത്തിയതെന്ന് അറിയില്ലെന്ന് 35കാരിയായ അധ്യാപിക പരാതിയിൽ പറഞ്ഞു. വെള്ളക്കുപ്പി പൊലീസിന് കൈമാറിയതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.കെ ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.