Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅധ്യാപികയുടെ...

അധ്യാപികയുടെ കുടിവെള്ളക്കുപ്പിയിൽ മൂത്രം കലർത്തി; പൊലീസിൽ പരാതി

text_fields
bookmark_border
അധ്യാപികയുടെ കുടിവെള്ളക്കുപ്പിയിൽ മൂത്രം കലർത്തി; പൊലീസിൽ പരാതി
cancel

ഭോപ്പാൽ: അധ്യാപിക സ്കൂളിൽ കൊണ്ടുവന്ന കുപ്പിവെള്ളത്തിൽ അജ്ഞാതൻ മൂത്രം കലർത്തിയതായി പരാതി. മധ്യപ്രദേശിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. അധ്യാപിക വെള്ളം കുടിക്കാൻ കുപ്പിയെടുത്തപ്പോൾ അരുചി അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകി.

രാജസ്ഥാൻ അതിർത്തി ജില്ലയായ നീമുച്ചിലെ സർക്കാർ ഹൈസ്‌കൂളിലാണ് ​കേസിനാസ്പദമായ സംഭവം. കുടിവെള്ളത്തിൽ ആരാണ് മൂത്രം കലർത്തിയതെന്ന് അറിയില്ലെന്ന് 35കാരിയായ അധ്യാപിക പരാതിയിൽ പറഞ്ഞു. വെള്ളക്കുപ്പി പൊലീസിന് കൈമാറിയതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.കെ ശർമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:urinedrinking water
News Summary - Woman teacher opens bottle to drink water, finds it filled with urine!
Next Story