പെരുമ്പാവൂര്‍: മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയിലായി. തണ്ടേക്കാട് എം.എച്ച് കവലയില്‍ കിഴക്കന്‍ വീട്ടില്‍ നിഷാദിനെയാണ് (25) പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് അഞ്ച് ഗ്രാം ഹഷീഷ് ഓയിലും 230 മില്ലിഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ടാക്സി ഡ്രൈവറായ ഇയാള്‍ അതിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
നിഷാദിന്റെ പേരില്‍ വണ്ടന്മേട്, അമ്പലമേട് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളുണ്ട്. അന്വേഷണ സംഘത്തില്‍ എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, എസ്.ഐമാരായ ജോസി എം.ജോണ്സന്, ഗ്രീഷ്മ ചന്ദ്രന്, എ.എസ്.ഐ എം.കെ. അബ്ദുൽ സത്താര്‍, എസ്.സി.പി.ഒ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ ടി.എസ്. അനീഷ്, എ.കെ. ബേസില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.