മംഗളൂരു: യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നാലെ ഭർത്താവിന്റെ മൃതദേഹം തടാകത്തിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിൽ കെ.ആർ.പേട്ട താലൂക്കിലെ ഗഡ്ഡെഹൊസറുവിൽ എ.മോഹന്റെ(35) മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്. മോഹനന്റെ ഭാര്യ സ്വാതി(28)യെ ചൊവ്വാഴ്ച ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതോടെ
സ്വാതിയെ മോഹനും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നു. അതിനു പിന്നാലെ മോഹനനെയും മാതാപിതാക്കളെയും കാണാതായി.
തിരച്ചിലിനിടയിലാണ് മൃതദേഹം വീട്ടിൽ നിന്ന് അധികം അകലെയല്ലാത്ത തടാകത്തിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മോഹനന്റെ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. സ്വാതിയുടെ മരണകാരണം അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.