ആലുവ: കൊലപാതകം ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരുവർഷത്തേക്ക് നാടുകടത്തി. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശേരി വീട്ടിൽ ആദർശിനെയാണ് (24) നാടുകടത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. മുനമ്പം, ഞാറക്കൽ സ്റ്റേഷൻ പരിധിയിൽ കൊലപാതകം, നരഹത്യശ്രമം, അടിപിടി തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ട്. 2018ൽ കുഴുപ്പിള്ളി ബീച്ചിൽ ഗ്യാനേന്ദ്രൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലും കഴിഞ്ഞ ജൂണിൽ ഞാറക്കലിൽ ലൈസൽ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ആദർശ് പ്രതിയാണ്. ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി 29 പേരെ ജയിലിൽ അടച്ചതായും 28 പേരെ നാടുകടത്തിയതായും എസ്.പി കെ. കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.