അറസ്റ്റിലായ മഹേഷ് 

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വെള്ളറട (തിരുവനന്തപുരം): പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളനാട് വില്ലേജില്‍ കണ്ണേറ്റുമുക്ക് മുഴുവന്‍കോട് കരിങ്കുറ്റി മഹേഷ് ഭവനില്‍ മഹേഷ് (33)നെയാണ് നെയ്യാര്‍ ഡാം പോലിസ് ഇന്‍സ്‌പെക്ടര്‍ എസ്. ബിജോയ്, എ.എസ്.ഐ ഷാജിത്ത്, സി.പി.ഒ മഹേഷ്, ബിനു, മിതിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫോണ്‍കാൾ വഴിയാണ് പ്രതി പരിചയപ്പെട്ടത്. വെള്ളനാട് ക്ഷേത്രത്തില്‍ വച്ച് പ്രതിയുടെ വിവാഹം പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുമായി പ്രതിയുടെ പിതാവ് വെള്ളനാട് വില്ലേജില്‍ കണ്ണേറ്റുമുക്ക് മുഴുവന്‍കോട് മഹേഷ് ഭവനില്‍ ജോര്‍ജ് മകന്‍ ചിരഞ്ജീവി മോഹനന്‍ നടത്തി നല്‍കി. വിവാഹം നടത്തി നല്‍കിയതിന് മോഹനനെയും അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth arrested for molesting girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.