മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മൂവാറ്റുപുഴ: 22 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് ഇൻസ്പെക്ടറും സംഘവും പിടികൂടി. വ്യാഴാഴ്ച രാത്രി ഓണം സ്പെഷൽ ഡ്രൈവി‍െൻറ ഭാഗമായി ചാലിക്കടവ് പാലത്തിനുസമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാവുങ്കര വട്ടപ്പറമ്പിൽ ഷബീറിനെ (26) എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു.

വിൽപന നടത്താൻ കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്‍റോ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്‍റോ, എക്സൈസ് പ്രിവന്‍റിവ് ഓഫിസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ലിബു, ജോമോൻ, രാജേഷ്, ജിനേഷ്, സുനിൽ, വനിത സിവിൽ എക്സൈസ് ഓഫിസറായ ബബിന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - Youth arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.