കൊളത്തൂർ: അന്താരാഷ്ട്ര മാർക്കറ്റിൽ കോടി രൂപയോളം വിലയുള്ള 140 ഗ്രാം എം.ഡി.എം.എയുമായി ഒരുക്കുങ്ങൽ സ്വദേശി കൊളത്തൂർ പൊലീസിന്റെ പിടിയിലായി. മറ്റത്തൂര്‍ കാളങ്ങാടന്‍ സുബൈര്‍ (42) ആണ് പടപ്പറമ്പിൽ അറസ്റ്റിലായത്. ബംഗളൂരു, വീരാജ്പേട്ട എന്നിവിടങ്ങളില്‍നിന്നാണ് ഇവ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍ എന്നിവിടങ്ങളിലെ ഇന്‍സ്പെക്ടര്‍മാരായ സി. അലവി, സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിൽ കൊളത്തൂര്‍ എസ്.ഐ ടി.കെ. ഹരിദാസ്, എസ്.ഐ എ.എം. യാസിര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കര്‍ണാടകയിലെ കുടക്, വീരാജ്പേട്ട എന്നിവിടങ്ങളില്‍ പോയി രഹസ്യ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം തങ്ങി അവിടെയുള്ള ഏജന്റുമാര്‍ മുഖേന മൊത്തവിൽപനക്കാരില്നിന്ന് വാങ്ങുന്ന മയക്കുമരുന്ന് പ്രത്യേക കാരിയര്‍മാര്‍ മുഖേനയാണ് കേരളത്തിലെത്തിക്കുന്നത്. വാഹന പാര്‍ട്സ്, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുന്നത്.
എസ്.ഐമാരായ ടി.കെ. ഹരിദാസ്, എ.എം. യാസിര്‍, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒമാരായ കെ. വിനോദ്, ബിജു പള്ളിയാലിൽ, സുബ്രഹ്മണ്യന്, വിപിന്‍ചന്ദ്രന്‍, വിജേഷ്, വിജയൻ കപ്പൂർ, കെ.എസ്. രാകേഷ് എന്നിവരും ജില്ല ആന്റി നർകോട്ടിക് സ്ക്വാഡുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.