കോട്ടയം: ഓണാഘോഷ പാർട്ടിക്ക് വൈക്കത്ത് വിതരണം ചെയ്യാൻ എറണാകുളത്തുനിന്ന് കൊണ്ടുവന്ന മാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുളന്തുരുത്തി കണയന്നൂർ കാരിക്കോട് കരയിൽ പാലിയപ്പനം വീട്ടിൽ ബേസിൽ സാജുവിനെയാണ് (21) 0.256 മില്ലിഗ്രാം എം.ഡി.എം.എയുമായി കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും വൈക്കം എക്സൈസ് സംഘവും ചേർന്നു പിടികൂടിയത്.
ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. വൈക്കം പ്രദേശങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുജിത് അറിയിച്ചു. ഐ.ബി ഉദ്യോഗസ്ഥരായ മേഘനാഥൻ, ജ്യോതി, രഞ്ജിത് നന്ദ്യാട്ട്, ബിജു, വൈക്കം എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ ജി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജോജോ, അനൂപ് വിജയൻ, അജു ജോസഫ്, സതീഷ്ചന്ദ്ര, വനിത ഉദ്യോഗസ്ഥരായ നോബി, സിബി, എക്സൈസ് ഡ്രൈവർ സാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.