ചിത്രീകരണം: ഷബ്‌ന സുമയ്യ

ഇടവഴികൾ പോയ വഴിയേത്​...

​എ​​​​ല്ലാം മാ​​​​റുകയാണ്​ കാ​​​​ല​​​​വും സ്ഥ​​​​ല​​​​രാ​​​​ശി​​​​ക​​​​ളും കാ​​​​ഴ്ച​​​​ക​​​​ളും ഓ​​​​ർ​​​​മ​​​​ക​​​​ൾ പോ​​​​ലും.കു​​​​റെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും ഇ​​​തോ​​​​ടൊ​​​​പ്പം മാ​​​​ഞ്ഞുപോ​​​​കുന്നു. എ​​​​ല്ലാം കാ​​​​ല​​​​ത്തി​​​​ന്റെ ഒ​​​​രു ത​​​​മാ​​​​ശ. അ​​​​​െല്ല​​​​ങ്കി​​​​ൽ അ​​​​നി​​​​വാ​​​​ര്യ​​​​ത. എ​​​​വി​​​​ടെ​​​​യൊ​​​​​െക്ക​​​​യോ കു​​​​റ​​​​ച്ചു പേ​​​​ർ അ​​​​​പ്പോ​​​​ഴും ബാ​​​​ക്കി കാ​​​​ണും. ഗൃ​​​​ഹാ​​​​തു​​​​ര​​​​ത പൊ​​​​ടിത​​​​ട്ടി​​​​യെ​​​​ടു​​​​ത്തും വാ​​​​രി​​​​പ്പു​​​​ണ​​​​ർ​​​​ന്നുംസ്വ​​​​പ്ന ലോ​​​​ക​​​​ത്ത് ചി​​​​ല നി​​​​മി​​​​ഷങ്ങ​​​​ളി​​​​ലെ​​​​ങ്കി​​​​ലും മു​​​​ഴു​​​​കു​​​​ന്ന​​​​വ​​​​ർ. ഈ ​​​​എ​​​​ഴു​​​​ത്ത് അ​​​​വ​​​​ർ​​​​ക്കു​​​​ള്ള​​​​താ​​​​ണ്. ഓ​​​​ർ​​​​മ​​​​യി​​​​ൽ ഒ​​​​രു ചെ​​​​മ്പ​​​​ര​​​​ത്തിച്ചുവ​​​​പ്പെ​​​​ങ്കി​​​​ലും ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കുവേ​​​​ണ്ടി

മ​​​നു​​​ഷ്യ​​​ൻ ന​​​ട​​​ന്നു ന​​​ട​​​ന്നാ​​​യി​​​രി​​​ക്ക​​​ണം ഇ​​​ട​​​വ​​​ഴി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ട​​​ത്. അ​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​കൃ​​​തി സ്വ​​​യ​​​മേ​​​വ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ നീ​​​ർ​​​ച്ചാ​​​ലു​​​ക​​​ളു​​​ടെ വി​​​ക​​​സി​​​ത രൂ​​​പം. മ​​ഴ​​ക്കാ​​ല​​ത്ത്​ വെ​​ള്ളം പ​​റ​​മ്പു​​ക​​ളി​​ലേ​​ക്ക്​ ക​​യ​​റാ​​തി​​രി​​ക്കാ​​ൻ അ​​​തി​​​രു​​​ക​​​ളി​​​ട്ട​​​പ്പോ​​​ൾ വെ​​​ള്ളം കു​​​ത്തി​​​യൊ​​​ലി​​​ച്ച്​ ആ​​​ഴ​വും പ​ര​പ്പും കൂ​​​ടി അ​​​വ വ​​​ഴി​​​ക​​​ളാ​​​യി. പി​ന്നെ​യും ക​ഴി​ഞ്ഞ​പ്പോ​ൾ, അ​തി​രു​ക​ൾ വി​ട്ട്​ ന​ട​ക്കാ​ൻ മ​നു​ഷ്യ​ർ ഇ​ട​വ​ഴി​ക​ളെ സൃ​ഷ്​​ടി​ച്ചെ​ടു​ത്തു. ഇ​​രു​​വ​​ശത്തും കാ​​ഴ്​​​ച​​ക​​ളു​​ടെ വ​​സ​​ന്തം നി​​റ​​ച്ച്​ എ​​ല്ലാ ​ഋ​​തു​​ഭേ​ദങ്ങ​​ളെ​​യും പ്ര​​തി​​ഫ​​ലി​​പ്പി​​ച്ച്​ പ​​ല​​യി​​ട​​ങ്ങ​​ളി​​ലേ​​ക്കാ​​യി നീ​​ണ്ടുനീ​​ണ്ടു​​പോ​​യ വ​​ഴി​​ക​​ൾ. ​ആ​​വാ​​​സ​​​ങ്ങ​​​ളു​​​ടെ വേ​​​രുപി​​​ണ​​​ഞ്ഞ​​​വ. ഒറ്റ വഴിയിൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ഇ​ട​വ​ഴി​ക​ൾ. അ​തി​രി​നു പു​റ​ത്തേ​ക്കും അ​ക​ത്തേ​ക്കും അ​വ ഒ​രു​പോ​ലെ സ​ഞ്ച​രി​ക്കും. ചു​റ്റും പൂ​ക്ക​ളും കാ​യ്ക​ളും കി​ളി​ക​ളും നി​റ​യും.

തെ​​റി​​ച്ചുനി​​ൽ​​ക്കു​​ന്ന ക​​ല്ലു​​ക​​ളും ഉ​​രു​​ള​​ൻ പാ​​റ​​ക​​ളും പൂ​​ഴിനി​​റ​​ഞ്ഞ സ​​മ​​ത​​ല​​ങ്ങ​​ളും -സ​​മ്മിശ്ര​​മാ​​യി​​രു​​ന്നു ഇ​​ട​​വ​​ഴി​​യു​​ടെ ന​​ട​​പ്പു​​ഭാ​​ഗം. ഇ​​തി​​​ലേ​​യാ​​ണ്​ പാ​​ദ​​ര​​ക്ഷ​​ക​​ൾ ഒ​​ന്നു​​മേ​​യി​​ല്ലാ​​ത്ത വ​​ലി​​യൊ​​രു വി​​ഭാ​​ഗം ന​​ട​​ന്നു​​പോ​​യ​​ത്.

ചി​​ല്ല​​ക​​ൾ നീ​​ട്ടി ത​​ണ​​ൽ വി​​രി​​ച്ചി​​ട്ട മ​​ര​​ങ്ങ​​ൾക്കിടയിൽ ന​​ട്ടു​​ച്ച​​ക്കു​​പോ​​ലും ഇ​​രു​​ട്ടു​​പ​​ര​​ന്നുകി​​ട​​ന്ന വ​​ഴി​​ക​​ൾ എ​​ത്ര​​യായിരുന്നു!

പാ​​ല​​യും ഇ​​ല​​ഞ്ഞി​​യും മ​​റ്റ​​നേ​​കം മ​​ര​​ങ്ങ​​ളും വ​​ഴിനീ​​ളെ പൂ​​ക്ക​​ൾ വി​​ത​​റി സു​​ഗ​​ന്ധം പ​​ര​​ത്തി. കൈ​​ത​​പ്പൂവും മു​ല്ല​യും തെ​ച്ചി​യും ന​​റു​​മ​​ണ​​വു​​മാ​​യി കി​​ട​​പ്പ​​റ​​യോ​​ളം കൂ​​ട്ടു​​വ​​ന്നു. മാ​​വും ഞാ​​വ​​ലും ഫ​​ല​​ങ്ങ​​ൾ ഇ​​ട​​വ​​ഴി​​യി​​ലേ​​ക്ക്​ വീ​​ഴ്​​​ത്തി ക​​നി​​വേ​​കി.

വ​​ഴി​​യിലേ​​ക്ക് തൂ​​ങ്ങിനി​​ന്ന പ്ലാ​​വു​​ക​​ളി​​ലെ ച​​ക്ക​​ക​​ൾ ​പ​​ഴു​​ത്തുതു​​ട​​ങ്ങു​​മ്പോ​​ൾ കി​​ളി​​ക​​ളും അ​​ണ്ണാ​​നും കൊ​​ത്തിവ​​ലി​​ച്ച് കു​രു​ താ​​ഴേ​​ക്കി​​ട്ടു. ചി​​ല​​പ്പോ​​ൾ മു​​ഴു​​ച​​ക്ക ത​​ന്നെ വീ​​ണ് ഇ​​ട​​വ​​ഴി​​യി​​ൽ പൊ​​ട്ടി​​ച്ചി​​ത​​റി. മു​​ള്ള​​ൻ തൊ​​ലി​​ക​​ൾ പ​​ര​​ന്നുകി​​ട​​ന്നു. എ​​പ്പോ​​ഴെ​​ങ്കി​​ലും അ​​തു​​വ​​ഴി ക​​ട​​ന്നുപോ​​കു​​ന്ന പ​​ശു​​ക്ക​​ൾ അ​​തി​​നു ചു​​റ്റും മ​​ണം പി​​ടി​​ച്ചും ക​​ടി​​ച്ചു വ​​ലി​​ച്ചും ചു​​റ്റിത്തി​​രി​​ഞ്ഞു. പ്രാണികൾ മൂളിപ്പരന്നു.

ഇ​ട​വ​ഴി​ക​ൾ മ​നു​ഷ്യ​രു​ടെ മാ​ത്രം സ​ഞ്ചാ​ര​യി​ട​ങ്ങ​ളാ​യി​രു​ന്നോ, അ​ല്ല. ഓ​​ടി​​മ​​റ​​യു​​ന്ന കീ​​രി​​യും മ​​ക്ക​​ളും, ഇ​​ഴ​​ഞ്ഞു നീ​​ങ്ങു​​ന്ന പാ​​​മ്പ് ഉ​​റു​​മ്പു​​ക​​ൾ, തേ​​ര​​ട്ട​​ക​​ൾ എ​ന്നി​​വ​​യു​ടെ മാ​​ർ​​ഗം കൂ​​ടി​​യാ​​യി​​രു​​ന്നു.

ഞൊ​​ടി​​യി​​ട​​യി​​ൽ ചാടി​​മ​​റ​​യു​​ന്ന അ​​ണ്ണാ​​റ​​ക്ക​​ണ്ണ​​ന്മാ​​ർ, അ​​ടു​​ത്ത മ​​ര​​ത്തി​​ൽ ഇ​​രു​​ന്ന്​ ഇ​​മ​​വെ​​ട്ടാ​​തെ ​േനാ​​ക്കു​​ന്ന ഒാ​​ന്തു​​ക​​ൾ, കാ​​ൽ​​പെ​​രു​​മാ​​റ്റം കേ​​ൾ​​ക്കു​േ​​മ്പാ​​ൾ വേ​​ലി​​ക്ക​​രി​​കി​​ലേ​​ക്ക്​ ഓ​​ടി​​യെ​​ത്തി എ​​ന്തോ മ​​റ​​ന്നി​​​െട്ട​​ന്ന​​പോ​​ലെ പി​​ന്തി​​രി​​ഞ്ഞു​​പോ​​കു​​ന്ന അ​​ര​​ണ​​ക​​ൾ. എല്ലാവരും വഴി പങ്കി​ട്ടെടുത്തു. ഓ​​ന്തു​​ക​​ൾ ദൂ​​രെ​​യി​​രു​​ന്ന്​ നീ​​ള​​ൻ നാ​​വു​​കൊ​​ണ്ട്​ ചോ​​ര​​കു​​ടി​​ക്കു​​മെ​​ന്നും അ​​ര​​ണ​​ ക​​ടി​​ച്ചാ​​ൽ ഉ​​ട​​നെ മ​​രി​​ക്കു​​മെ​​ന്നും ആ​​രൊ​െ​​ക്ക​​യോ കു​​ട്ടി​​ക​​ളെ വി​​ശ്വ​​സി​​പ്പി​​ച്ചി​​രു​​ന്നു. ഓ​​ന്തി​​നെ കാ​​ണു​േ​​മ്പാ​​ൾ പൊ​​ക്കി​​ൾ പൊ​​ത്തി​​യാ​​ണ്​ അ​​ന്ന്​ ന​​ട​​ന്നി​​രു​​ന്ന​​ത്. പൊ​ക്കി​ളി​ലൂ​ടെ​യാ​ണ​​ത്രെ ചോ​ര ഊ​റ്റു​ക! അ​​പ്പോ​​ഴും മ​​രം മാ​​റു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ചു​​ള്ള അ​​തി​​​​ൈൻറ നി​​റം മാ​​റ്റ​​ങ്ങ​​ൾ ആ​​ശ്ച​​ര്യം ജ​​നി​​പ്പി​​ച്ചു. ഇ​​ട​​വ​​ഴി​​ക​​ൾ കു​​ട്ടി​​ക​​ളു​​ടെ പ്ര​​ധാ​​ന ക​​ളി​​യി​​ട​​മാ​​യി​​രു​​ന്നു. കു​​ട്ടി​​യും കോ​​ലും, ഗോ​​ലി​​ക​​ളി​​യും, ച​​ട്ടി​​പ്പന്തും ആ​​ണു​​ങ്ങ​​ൾ​​ക്കും ക​​ളം വ​​ര​​ച്ചു​​ള്ള വ​​ട്ടു​​ക​​ളി പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കു​​മാ​​യി റി​​സ​​ർ​​വ്​ ചെ​​യ്​​​തി​​രു​​ന്നു.

എ​​ല്ലാ ഇ​​ട​​വ​​ഴി​​ക​​ളും ചെ​​ന്നെ​​ത്തി​​യി​​രു​​ന്ന​​ത് കു​​റെകൂ​​ടി വി​​ശാ​​ല​​മാ​​യ മ​​റ്റൊ​​രു വ​​ഴി​​യി​​ലേ​​ക്കാ​​യി​​രു​​ന്നു. അ​​​െല്ല​​ങ്കി​​ൽ കു​​ന്നി​​ൻ താ​​ഴ്വ​​ര​​യി​​ലേ​​ക്ക്, പാ​​ട​​വ​​ര​​മ്പ​​ത്തേ​​ക്ക്, പു​​ഴ​​യി​​റ​​മ്പി​​ലേ​​ക്ക്...

മ​​ഴ​​ക്കാ​​ലം ഇ​​ട​​വ​​ഴി​​യു​​ടെ ജൈ​​വ​​രൂ​​പ​​ത്തെ​​യാ​​കെ മാ​​റ്റും. മി​​ക്ക​​തും അ​​േ​പ്പാ​​ൾ വെ​​ള്ള​​മൊ​​ഴു​​കു​​ന്ന ഇ​​ട​​മാ​​യി മാ​​റും. പു​​ഴ​​ക​​ളി​​ലും പാ​​ട​​ങ്ങ​​ളി​​ലും അ​​വ​​സാ​​നി​​ക്കു​​ന്ന വ​​ഴി​​ക​​ളി​​ൽ മീ​​നു​​ക​​ൾ ക​​യ​​റിവ​​രും. പ​​ര​​ലും ത​​ല​​യി​​ൽ വെ​​ളു​​ത്ത പു​​ള്ളി​​യു​​ള്ള മേ​​നോ​​ൻ ചു​​ട്ടി​​യു​​മാ​​യി​​രു​​ന്നു ഇ​​തി​​ൽ കൂ​​ടു​​ത​​ൽ. കൊ​​യ്ത്ത​​ും ക​​ല്ലേ​​രി​​യും കൂ​​ട്ടു​​ണ്ടാ​​കും. നീ​​ർ​​ക്കോ​​ലി​​യും ത​​വ​​ള​​ക​​ളും വ​​ന്നുചേ​​രും. പാ​​വം ഞാ​​ഞ്ഞൂലു​​ക​​ൾ പ​ല​ർ​ക്കും ഇ​​ര​​യാ​​കും. തോ​​ർ​​ത്തു​​കൊ​​ണ്ട് മീ​​ൻ​​പി​​ടി​​ച്ച് കു​​ട്ടി​​ക​​ൾ അ​​വ​​യെ കു​​പ്പി​​യി​​ലാ​​ക്കും. മീ​​നെ​​ന്നു ക​​രു​​തി വാ​​ൽമാ​​ക്രി​​ക​​ളെ പി​​ടി​​ച്ച​​വ​​ർ അ​​ന്ന് എ​​ത്ര​​യാ​​യി​​രു​​ന്നു! വ​​ർ​​ഷാ​​രം​​ഭ​​ത്തി​​ൽ ഈ ​​ജ​​ല​​പാ​​ത ക​​ട​​ന്നാ​​ണ് പ​​ല​​രും സ്കൂ​​ളു​​ക​​ളി​​​േല​​ക്ക് വ​​ന്നുപോ​​യി​​രു​​ന്ന​​ത്.​ മ​ട​ങ്ങു​േ​മ്പാ​ൾ നനഞ്ഞകുപ്പായം ശരീരത്തോട്​ ഒട്ടിക്കിടക്കും. ഒ​ഴി​ഞ്ഞ ചോ​റ്റു​പാ​ത്ര​ത്തി​ൽനി​ന്ന്​ മീ​നു​ക​ൾ പു​ഴ​ക​ളെ തേ​ടും.

മ​​ഴക്കാ​​ല​​ത്താ​​ണ് ഇ​​ട​​വ​​ഴി​​ക​​ൾ​​ക്ക​​രി​​കി​​ൽ മ​​ണ്ണും ക​​ല്ലും വാ​​രി​​പ്പൊ​​ത്തി​​യ ഇ​​ട​​ങ്ങ​​ളി​​ൽ പല​പല ചെടികൾ ഉയർന്നുവരുക. പൂ​​പ്പ​​ൽ പു​​ല്ലു​​ക​​ളി​​ൽനി​​ന്ന് ത​​ല​​നീ​​ട്ടി കാ​​ല​​ൻ കു​​ട​​യു​​ടെ കൊ​​ക്കു​​പോ​​ലെ വ​​ള​​ത്ത ക​​ഴു​​ത്തു​​മാ​​യി നിൽക്കുന്ന ഒ​​രുകൂ​​ട്ടം ചെ​​ടി​​ക​​ളുണ്ട്​. അ​​വ​​യെ പ​​ട​​യാ​​ളി​​ക​​ളാ​​യി സ​​ങ്ക​​ൽ​​പി​​ച്ച് പ​​ര​​സ്പ​​രം കോ​​ർ​​ത്ത് കു​​ട്ടി​​ക​​ൾ യു​​ദ്ധം ചെ​​യ്തി​​രു​​ന്നു. അ​​കം നി​​റ​​യെ വെ​​ള്ളം നി​​റ​​ച്ച് മ​​ഷി​​ത്തണ്ടു​​ക​​ൾ നി​​റ​​യു​​ന്ന​​തും വ​​ഴി​​ക്ക​​രി​​കി​​ലേ​​ക്ക് ഞാ​​ന്നുകി​​ട​​ക്കു​​ന്ന പു​​ല്ലി​​ന്റെ വേ​​ര​​ഗ്ര​​ങ്ങ​​ളി​​ൽ വെ​​ള്ളം ഉ​​രു​​ണ്ടു​​കൂ​​ടു​​ന്ന​​തും അ​​പ്പോ​​ഴാ​​ണ്. കൊ​​ഴു​​പ്പും കു​​ളി​​ർ​​മ​​യു​​മു​​ള്ള അ​​തെ​​ടു​​ത്ത് ക​​ണ്ണി​​ൽ വെ​​ച്ചാ​​ൽ ക​​ന​​ത്ത ത​​ണു​​പ്പു​​ണ്ടാ​​കും.

വ​​​​ഴി​​​​യി​​​​ൽ വേ​​​​ലി​​​​ക​​​​ളി​​​​ൽനി​​​​ന്ന്​ പൊ​​​​ഴി​​​​ഞ്ഞ മു​​​​ള്ളു​​​​ക​​​​ളു​​​​ണ്ടാ​​​​കും. കാ​​​​ൽ വി​​​​ര​​​​ലു​​​​ക​​​​ൾ​​​​ക്ക്​ പി​​​​റ​​​​കി​​​​ലും മ​​​​ട​​​​മ്പി​​​​ലും ത​​​​റ​​​​ഞ്ഞു​​​​ക​​​​യ​​​​റി അ​​​​തി​​​​ര​​​​റ്റു പോ​​​​കു​​​​ന്ന മു​​​​ള്ളു​​​​ക​​​​ൾ. കു​​​​ത്തി​​​​ക്കയ​​​​റു​​​​ന്ന സ​​​​മ​​​​യം വേ​​​​ദ​​​​ന​​​​യു​​​​ടെ അ​​​​ങ്ങേ​​​​യ​​​​റ്റ​​​​ത്തേ​​​​ക്ക്​ യാ​​​​ത്ര പോ​​​​കാം. മു​​​​ള്ള്​ കാ​​​​ലി​​​​ലി​​​​രു​​​​ന്നു പ​​​​ഴു​​​​ത്താ​​​ൽ നി​​​​ല​​​​ത്തു​​​​കു​​​​ത്താ​​​​നാ​​​​കാ​​​​തെ വ​​​​രും. പി​​ന്നെ കു​​ത്തി​​ക്കീ​​റേ​​ണ്ടി​​വ​​രും. ഇ​​​​ട​​​​വ​​​​ഴി​​​​യി​​​​ലെ ക​​​​ല്ലു​​​​ക​​​​ളി​​​​ൽ കാ​​​​ല്​​​​​വെ​​​​ച്ചു​​​​കു​​​​ത്ത​​​​ലി​​​​നും സ​​​​മാ​​​​ന വേ​​​​ദ​​​​ന​​​​യാ​​​​ണ്. ത​​​​ള്ള​​​​വി​​​​ര​​​​ലാ​​​​ണ്​ ഇ​​​​തി​​​​ന്​ പ​​​​ല​​​​പ്പോ​​​​ഴും ഇ​​​​ര​​​​യാ​​​​കു​​​​ക. ന​​​​ഖ​​​​മി​​​​ള​​​​കി​​​​യിട്ടു​​​​ണ്ടേ​​​​ൽ വേ​​​​ദ​​​​ന​​​​യു​​​​ടെ ആ​​​​ഴം കൂ​​​​ടും. ക​​​​ണ്ണി​​​​ൽ ഇ​​​​രു​​​​ട്ടു​​​​ക​​​​യ​​​​റും. ക​​​​മ്യൂ​​​​ണി​​​​സ്​​​​​റ്റ്​ പ​​​​ച്ച​​​​യു​​​​ടെ നീ​​​​ര്​ ഞെ​​​​ക്കി​​​​പ്പിഴി​​​​ഞ്ഞ്​ മു​​​​റി​​​​വി​​​​ലൊ​​​​ഴി​​​​ക്ക​​​​ലാ​​​​യി​​​​രു​​​​ന്നു ഉ​​​​ട​​​​ന​​​​ടി​​​​യു​​​​ള്ള ചി​​​​കി​​​​ത്സ. ഉ​​​​പ്പു​​​​വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ക്കി​​​​യ ശീ​​​​ല വി​​​​ര​​​​ലി​​​​ൽ ചു​​​​റ്റി​​​​യാ​​​​കും പി​​​​​ന്നെ​​​​യു​​​​ള്ള ന​​​​ട​​​​പ്പ്.

മു​​ള്ളു​​കൊ​​ണ്ടാ​​ണ് വേ​​ലി​​ക​​ൾ. ഇ​​ട​​വ​​ഴി​​ക​​ളി​​ൽ നി​​ന്ന് പ​​റ​​മ്പു​​ക​​ളി​​ലേ​​ക്കും കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലേ​​ക്കും ക​​യ​​റാ​​നാ​​കാ​​തെ അ​​വ അ​​തി​​രി​​ട്ടു. ക​​വു​​ങ്ങ് പാ​​ളി​​ക​​ളു​​ടെ അ​​ല​​ക് വേ​​ലി​​ക​​ളും ഓ​​ല​​വേ​​ലി​​ക​​ളും അ​​പൂ​​ർ​​വ​​മാ​​യി ക​​ണ്ടു. വേ​​ലി കാ​​ല​​ത്ത് മു​​ള​​ങ്കൂ​ട്ട​ങ്ങ​​ൾ​​ക്ക് വ​​ലി​​യ പ്രാ​​ധാ​​ന്യ​​മു​​ണ്ടാ​​യി​​രു​​ന്നു. ക​ൂർ​​ത്ത മു​​ള്ളു​​ക​​ൾ കാ​​ട്ടി ആ​​രെ​​യും അ​​ടു​​പ്പി​​ക്കാ​​തെ അ​​വ സ്വതന്ത്രമാ​​യി നി​​ന്നു. കാ​​റ്റി​​ൽ പ​​ര​​സ്പ​​രം ഉ​​രു​​മ്മി സം​​ഗീ​​തം പൊ​​ഴി​​ച്ചു. കിളികൾ ചില്ലയിലിരുന്ന്​ അതേറ്റുപാടി. മുളകൾ ഇ​ട​ക്ക്​ പൂ​ത്തു. അ​രി​മ​ണി​ക​ൾ താ​ഴേ​ക്കി​ട്ടു. ആ​​ട​​ലോ​​ട​​കം, നീ​​രൊ​​ല്ലി, തോ​​ട്ട് തെ​​ച്ചി, ക​​ള്ളാവ​​ണ​​ക്ക്, മു​​രി​​ക്ക്, അ​​ര​​ളി, ലാ​​ത്തി​​ങ്ങ, കൈ​​ത, പൂ​​ത്തെ​​ച്ചി, കു​​ങ്കു​​മ​​പ്പാ​​ല, കോ​​ളാ​​മ്പിപ്പൂവ്. അ​​തി​​രു​​ക​​ളി​​ൽ ഇ​​വ​​യെ​​ല്ലാം അ​​ട​​യാ​​ള​​മാ​​യി നി​​ന്നു.

ചു​​വ​​ന്ന പൂ​​ക്ക​​ളെ കാ​​ട്ടി ചെ​​മ്പ​​ര​​ത്തി നി​​ത്യം ചി​​രി​​തൂ​​കി. ചു​​വ​​പ്പു പ​​ച്ച​​യി​​ൽ ഒ​​ളി​​പ്പി​​ച്ച് മൈ​​ലാ​​ഞ്ചി ചെ​​ടി​​ക​​ൾ കൂമ്പി നി​​ന്നു. ന​​ന​​യും ത​​ളി​​യു​​മി​​ല്ലാ​​തെ പൊ​​ടു​​ന്ന​​നെ വ​​ള​​രു​​ന്ന​​വ​​യാ​​യി​​രു​​ന്നു ശീ​​മ​​ക്കൊ​​ന്ന​​ക​​ൾ. ഇ​​വ ഇ​​ട​​ക്ക് പൂ​​ക്കും.

വെ​​​ളു​​​പ്പും നീ​​​ല​​​യും ക​​​ല​​​ർ​​​ന്ന പൂ​​​ക്ക​​​ൾ​​​ക്ക് മ​​​ണ​​​മൊ​​​ന്നു​​​മു​​​ണ്ടാ​​​കി​​​ല്ല.

കു​​​ളി​​​ക്കൊ​​​രു​​​ങ്ങും മു​​​മ്പ് സ്ത്രീ​​​ക​​​ൾ വേ​​​ലിപ്പട​​​ർ​​​പ്പി​​​ൽനി​​​ന്ന് ചെ​​​മ്പ​​​ര​​​ത്തി​​​യി​​​ല​​​ക​​​ൾ പ​​​റി​​​ച്ചെ​​​ടു​​​ത്ത്​ ഇ​​​ടി​​​ച്ച് പ​​​ത​​​പ്പിച്ച് താ​​​ളി​​​യാ​​​ക്കി ത​​​ല​​​യി​​​ൽ തേ​​​ക്കും. മൈ​​​ലാ​​​ഞ്ചി​​​നീ​​​ര് ചോ​​​രപോ​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ​ൈകയിൽ പ​​​ര​​​ന്നുകി​​​ട​​​ന്നു. ക​​​രി​​​വ​​​ള​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​ത് വി​​​ര​​​ലി​​​ന്റെ ഭം​​​ഗി കൂ​​​ട്ടി.

വ​​​ല്ല​​​പ്പോ​​​ഴും ഇ​​​ട​​​വ​​​ഴി​​​യി​​​ലേ​​​ക്ക് വീ​​​ഴു​​​ന്നൊ​​​രു കു​​​ന്നി​​​ക്കു​​​രു, മ​​​ഞ്ചാ​​​ടി​​​ക്കു​​​രു കു​ട്ടി​ക​ൾ​ക്ക്​ അ​മൂ​ല്യ​നി​ധി​യാ​യി. പ്ര​​​കൃ​​​തി​​​യു​​​ടെ സൗ​​​ന്ദ​​​ര്യ​​​മാ​​​യ മ​​​റ്റൊ​​​രു ചു​​​വ​​​പ്പ്.

വേ​​​ലി​​​ക്ക​​​രി​​​കി​​​ൽ പൂ​​​ക്കു​​​ന്ന മു​​​രി​​​ക്കി​​​നും ചു​​​വ​​​പ്പ് പൂ​​​ക്ക​​​ളാ​​​യി​​​രു​​​ന്നു. നി​​​റ​​​യെ പ​​​ഞ്ഞി​​ കാ​​​യ​​​ക​​​ളി​​​ലൊ​​​ളി​​​പ്പി​​​ച്ച പൂ​​​ള മ​​​ര​​​ത്തി​​​നും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു ചു​​​വ​​​ന്ന പൂ​​​ക്ക​​​ൾ. പൂള​​​മ​​​രം കാ​​​യ്ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ചി​​​റ​​​കി​​​ൽ ചു​​​വ​​​ന്ന നി​​​റ​​​മു​​​ള്ള ഒ​​​രു ത​​​രം ജീ​​​വി​​​ക​​​ൾ മ​​​ര​​​ത്തി​​​നു ചു​​​റ്റും പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടും. പൂ​​ള​​​പ്പൂ​​​വി​​​ന്റെ ത​​​ടി​​​ച്ച ഇ​​​ത​​​ളു​​​ക​​​ളി​​​ൽ ദ്വാ​​​ര​​​മി​​​ട്ട് കാ​​​റ്റു നി​​​റച്ച് പൊ​​​ട്ടി​​​ച്ച​​​തും, കു​​​ഞ്ഞു കാ​​​യ​​​ക​​​ൾ പ​​​മ്പ​​​ര​​​മാ​​​ക്കി​​​യ​​​തൊ​​​ന്നും ഒ​​​രു ത​​​ല​​​മു​​​റ മ​​​റ​​​ന്നു കാ​​​ണി​​​ല്ല. ഇ​​​ന്നീ മ​​​ര​​​ങ്ങ​​​ളെ​​​യൊ​​​ന്നും അ​​​ധികം കാ​​​ണാ​​​റി​​​ല്ല.

വേ​​ലി​​ക​​ൾ​​ക്കി​​ട​​യി​​ലൂ​​ടെ പേ​ാ​കാ​​ൻ നാ​​യ​​്​ക്കൾ വ​​ഴി​​യു​​ണ്ടാ​​ക്കും. അ​​താ​​കും പൂ​​ച്ച​​യു​​ടെ​​യും പെ​​രു​​ച്ചാ​​ഴി​​ക​​ളു​​ടെ​​യും മ​​റ്റു ചെ​​റു​​ജീ​​വി​​ക​​ളു​​ടെ​​യും കു​​റു​​ക്കു​​വ​​ഴി. ഇ​​ട​​വ​​ഴി​​ക​​ളി​​ൽ നി​​ന്ന്​ പ​​റ​​മ്പു​​ക​​ളി​​ലേ​​ക്കും തി​​രി​​ച്ചും അ​​വ​​യ​​ങ്ങ​​നെ വേ​​ലി​​ക​​ൾ നൂ​​ർ​​ന്ന്​ യ​​ഥേ​​ഷ്​​ടം സ​​ഞ്ച​​രി​​ച്ചു. പാമ്പുകൾ മുള്ളുകൾക്കിടയിൽ പടംപൊഴിച്ച്​ നഗ്​നരായി കടന്നുപോയി.പാറിപ്പാറി വന്നൊരു അപ്പൂപ്പൻതാടി വേലികളിൽ കുരുങ്ങിക്കിടന്നു. നാ​​യ​​്​ക്കൾ​​ക്ക്​ പേ​​യി​​ള​​കി​​യി​​രു​​ന്ന കാ​​ല​​ത്ത്​ ഇ​​രു​​മ്പ്​ ക​​മ്പി​​കൊ​​ണ്ട്​ കു​​രു​​ക്കൊരു​​ക്കി മ​​നു​​ഷ്യ​​ർ നാ​​യ്​ക്ക​​ളെ പി​​ടി​​ച്ച്​ കൊ​​ന്ന​​തും ഇ​​തേ വേ​​ലി​​പ്പട​​ർ​​പ്പി​​ന്​ സ​​മീ​​പ​​ത്ത്​ ത​​ന്നെ​​യാ​​യി​​രു​​ന്നു. ശി​​ക്ഷ​​ക​​ർ വ​​ന്നെ​​ത്തു​​ന്ന​​തു​​വ​​രെ അ​​വ വേ​​ലി​​ക്ക​​രി​​കി​​ൽ കി​​ട​​ന്ന്​ മോ​​ങ്ങി​​യ​​ത്​ ദൂ​​ര​​ങ്ങ​​ളി​​ലോ​​ളം കേ​​ട്ടു.

വേ​​ലി​​ക​​ളി​​ൽ പ​​ല​​ത​​രം വ​​ള്ളി​​പ്പട​​ർ​​പ്പു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. പാ​​ട​​വ​​ള്ളി, ചിറ്റാ​​മൃ​​ത്, വേ​​ലി​​മ്മെ​​പ​​ര​​ത്തി, നൂ​​റ്റ​​വ​​ള്ളി, തൂ​​ക്ക​​ട്ട​​വ​​ള്ളി, ഉ​​ഴി​​ഞ്ഞ, പി​​ച്ച​​കം, മു​​ല്ല എ​​ന്നി​​ങ്ങ​​നെ. പ​​ല​​നി​​റ​​ങ്ങ​​ളി​​ലു​​ള്ള പൂ​​ക്ക​​ളാ​​ൽ ഇ​​വ ചി​​രി​​ച്ചും മ​​ണം പ​​ര​​ത്തി​​യും നി​​ന്നു. മ​​രു​​ന്നുവ​​ള്ളി​​ക​​ളും വേ​​ലി​​ക​​ളി​​ൽ ധാ​​രാ​​ള​​മാ​​യി​​രു​​ന്നു. തൊ​​ടി​​യി​​ലെ ക​​യ്​​​പ​​യും മ​​ത്ത​​നും​​പ​​യ​​റും കുമ്പളവു​​മൊ​​ക്കെ ആ​​ദ്യം വ​​ലി​​ഞ്ഞു​​ക​​യ​​റി​​യ​​തും വേ​​ലി​​യി​​ലേ​​ക്കാ​​യി​​രു​​ന്നു.

ഇ​​ട​​വ​​ഴി​​ക​​ളി​​ൽനി​​ന്ന്​ വീ​​ടു​​ക​​ളി​​ലേ​​ക്ക്​ ക​​യ​​റു​​ന്നി​​ട​​ത്ത്​ വേ​​ലി അ​​വ​​സാ​​നി​​ക്കു​​ക​​യും മു​​ള​​കൊ​​ണ്ട്​ അ​​ഴി​​യി​​ട്ട 'പ​​ടി' കാ​​ണ​​പ്പെ​​ടു​​ക​​യും ചെ​​യ്യും. ഇ​​വി​​ടെ മു​​ള്ളു​​കൊ​​ണ്ട്​ ത​​ന്നെ തീ​​ർ​​ത്ത ഗേ​​റ്റ്​ ഇ​​ല്ലിപ്പടി​​ക​​ൾ എ​​ന്ന​​റി​​യ​​പ്പെ​​ട്ടു. ചി​​ല​​ർ മ​​ണ്ണ്​ കു​​ഴ​​ച്ച്​ തേ​​ച്ച്​ അ​​ര​​മ​​തി​​ൽ കെ​​ട്ടി പ​​ടി​​ക​​ൾ ഭം​​ഗി​​കൂ​​ട്ടി. അ​​തി​​ന​​രി​​കി​​ൽ പ​​ല​​ചെ​​ടി​​ക​​ൾ വെ​​ച്ചു​​പി​​ടി​​പ്പി​​ച്ച്​ വ​​ഴി​​യ​​ട​​യാ​​ളം കാ​​ട്ടി. ത​​റ​​വാ​​ടു​​ക​​ളി​​ൽ മാ​​ത്രം അ​​വ പ​​ടി​​പ്പു​​ര​​ക​​ളാ​​യി വി​​ക​​സി​​ച്ചു. മ​​ണ്ണുതേ​​ച്ച​​തി​​ൻ മു​​ക​​ളി​​ൽ ചി​​ല​​ർ ചാ​​ണ​​കം മെ​​ഴു​​കും. മു​​റ്റ​​ങ്ങ​​ളി​​ലും ഇ​​ത്​ പ​​തി​​വാ​​ണ്. പെ​​ാടി​​പ​​ട​​ല​​ങ്ങ​​ളി​​ല്ലാ​​തെ മു​​റ്റ​​മ​​പ്പോ​​ൾ ശാ​​ന്ത​​മാ​​യി കി​​ട​​ക്കും.

ഇ​​ട​​വ​​ഴി​​യു​​ടെ രാ​​വി​​നു​​മു​​ണ്ടാ​​യി​​രു​​ന്നു ച​​ന്തം. മ​​ഴ തോ​​ർ​​ന്ന സ​​ന്ധ്യ​​ക​​ളി​​ൽ മി​​ന്നാ​​മി​​നു​​ങ്ങുക​​ൾ കൂ​​ട്ടു​​തേ​​ടി​​പ്പോ​​യ​​ത്​ ഇ​​തേ​​വ​​ഴി​​യി​​ലൂ​​ടെ​​യാ​​ണ്, ഇ​​രു​​ട്ടി​​ൽ മി​​ന്നാ​​മി​​നു​​ങ്ങി​​​​​​െൻറ വെ​​ട്ടം പോ​​ലെ ചു​​ണ്ടി​​ലെ​​രി​​യു​​ന്ന ബീ​​ഡി​​യു​​മാ​​യി ഒ​​രു​​കൂ​​ട്ട​​ർ ന​​ട​​ന്നു​​പോ​​യ​​തും. കെ​​ട്ടും ആ​​ളി​​യും സ്വ​​ർ​​ണ​​നി​​റ​​ത്തി​​ൽ ജ്വ​​ലി​​ച്ച്​ ആ​​ടി​​യാ​​ടി ക​​ട​​ന്നു​​പോ​​യ ചൂ​​ട്ട്, റാ​​ന്ത​​ലി​​​​െൻറ മു​​നി​​ഞ്ഞ വെ​​ളി​​ച്ചം, ടോ​​ർ​​ച്ചി​​​െൻറ വ​​ട്ട​​വെ​​ളി​​ച്ചം, ആ​​രു​​ടെ​െ​​യാ​​​െക്ക​​യോ ചു​​ണ്ടു​​ക​​ളി​​ൽ വി​​രി​​യു​​ന്ന മു​​റിപ്പാ​​ട്ടു​​ക​​ളു​​ടെ താ​​ളം, ചീ​​വീ​​ടു​​ക​​ളു​​ടെ മേ​​ളം, ത​​വ​​ള​​ക​​ളു​​ടെ പി​​ന്ന​​ണി, എവി​​ടെ​​യോ ഇ​​രു​​ന്ന്​ മൂ​​ളു​​ന്ന മൂ​​ങ്ങ.

ഇ​​തേ​​വ​​ഴി​​യി​​ലൂ​​ടെ ത​​ന്നെ​​യാ​​ണ്​ പാ​​ട​​ങ്ങ​​ളി​​ൽ നി​​ന്ന്​ നെ​​ൽ​​ക​​റ്റ​​ക​​ൾ വീ​​ടു​​ക​​ളി​​ലേ​​ക്ക്​ ക​​യ​​റി​​വ​​ന്ന​​ത്. കാ​​വി​​ലെ വേ​​ല​​യു​​ടെ വ​​ര​​വ​​റി​​യി​​ച്ച്​ പാ​​ട​​വ​​ര​​മ്പ്​ മു​​റി​​ച്ചു​​ക​​ട​​ന്ന്, അ​​ര​​മ​​ണി​​യും കാ​​ൽ​​ത്ത​​ള​​യും കി​​ലു​​ക്കി, ചു​​വ​​ന്ന ചേ​​ല​​ചു​​റ്റി, മു​​ഖ​​ത്ത്​ ചാ​​യം തേ​​ച്ച്​ പൂ​​ത​​ൻ ക​​യ​​റി​​വ​​ന്ന​​തും. ത​​ല​​ച്ചു​​മ​​ടാ​​യി സാ​​ധ​​ന​​ങ്ങ​​ളു​​മാ​​യി ക​​ച്ച​​വ​​ട​​ക്കാ​​ർ കു​​ന്നു​​ക​​യ​​റി​​യ​​ത്. ത​െൻറ പുരുഷ​​െൻറ കൈ​​പി​​ടി​​ച്ച്​ പു​​തു​​മ​​ണ​​വാ​​ട്ടി നാ​​ണ​​ത്താ​​ൽ ത​​ല​​കു​​നി​​ച്ച്​ ന​​ട​​ന്ന​​ത്. മ​​ര​​ണം മ​​നു​​ഷ്യ​​നെ വെ​​ളു​​ത്ത​​പൊ​​തി​​ക്കെ​​ട്ടാ​​ക്കി ശ്​​​മ​​ശാ​​ന​​ങ്ങ​​ളി​​ലേ​​ക്ക്​ വ​​ഴി​​ന​​ട​​ത്തി​​യ​​ത്. പ്രി​​യ​​പ്പെ​​​ട്ടൊ​​രാ​​ൾ യാ​​ത്ര പ​​റ​​ഞ്ഞി​​റ​​ങ്ങു​​ന്ന​​തും നോ​​ക്കി ഉ​​മ്മ​​റ​​ത്ത്​ ക​​ണ്ണീ​​രൊ​​തു​​ക്കി നി​​ന്ന​​ത്. ആ​​രോ ഒ​​രാ​​ൾ വ​​രു​​മെ​​ന്നോ​​ർ​​ത്ത്​ വേ​​ലി​​ക്ക​​രി​​കി​​ൽ വെ​​റു​​തെ നി​​ന്ന​​ത്.

കാ​​ലം ഇ​​ട​​വ​​ഴി​​ക​​ളെ ആ​​ദ്യം ചെ​​മ്മ​​ൺ​​പാ​​ത​​ക​​ളാ​​യും പി​​ന്നീ​​ട്​ പ​​ഞ്ചാ​​യ​​ത്ത്​ റോ​​ഡു​​ക​​ളാ​​യും വി​​ക​​സി​​പ്പി​​ച്ചു. സൈ​​ക്കി​​ളു​​ക​​ളാ​​യി​​രു​​ന്നു ഇ​​തി​​ലെ ആ​​ദ്യ വാ​​ഹ​​നം. പി​​ന്നീ​​ട്​ കു​​ണ്ടും കു​​ഴി​​യും താ​​ണ്ടി ഓ​​​ട്ടോ​​റി​​ക്ഷ​​ക​​ൾ വ​​ന്നു. അ​​ന്ന്​ കു​​ട്ടി​​ക​​ൾ ദീ​​ർ​​ഘ​​ദൂ​​രം അ​​തി​​നുപി​​റ​​കെ ഓ​​ടി. പി​​ന്നെ​​യും ഏ​​റെ ക​​ഴി​​ഞ്ഞാ​​ണ്​ ഇ​​വ​​യി​​ലെ​​ല്ലാം ടാ​​ർ പ​​തി​​ഞ്ഞ​​തും വാ​​ഹ​​ന​​ങ്ങ​​ൾ ഏ​​റി​​യ​​തും. പ​​ണ്ട്​ ​കൗ​​തു​​ക​​ത്തോ​​ടെ ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക്​ പി​​റ​​കെ ഓ​​ടി​​യി​​രു​​ന്ന കു​​ട്ടി​​ക​​ൾ അ​​പ്പോ​​ൾ വ​​ലു​​താ​​യി​​രു​​ന്നു. ഇ​​ട​​വ​​ഴി​​യി​​ൽ ചെ​​രി​​പ്പി​​ടാ​​തെ പ​​തി​​ഞ്ഞ ഒ​​രു ത​​ല​​മു​​റ​​യു​​ടെ കാ​​ല​​ടി​​ക​​ൾ ഭൂ​​മു​​ഖ​​ത്തു​​നി​​ന്നേ അ​​പ്ര​​ത്യ​​ക്ഷ​​മാ​​യി​​രു​​ന്നു.

ഇ​​ന്ന​​വ​​ശേ​​ഷി​​ക്കു​​ന്ന ഇ​​ട​​വ​​ഴി​​ക​​ൾ അ​​വി​​ക​​സി​​ത​​മാ​​യ ഗ്രാ​​മീ​​ണ ഇ​​ട​​ങ്ങ​​ളി​​ലേ​​ക്ക്​ നീ​​ണ്ടു​​പോ​​കു​​ന്ന​​വ​​യാ​​ണ്. ഒ​​രു കാ​​ല​​ത്ത്​ തു​​ല്യ​​ത​​യു​​ടെ ഇ​​ട​​ങ്ങ​​ളാ​​യി​​രു​​ന്ന​​വ പി​​ന്നീ​​ടെ​​പ്പ​​ഴോ അ​​വ​​ഗ​​ണ​​ന​​യു​​ടെ അട​​യാളങ്ങ​​ളാ​​യി. പ​​ഴ​​യ കി​​ളി​​ക​​ളും പൂ​​ക്ക​​ളും മ​ര​ങ്ങ​ളും ക​ളി​ക​ളും മാ​​ഞ്ഞു​​പോ​​യി. കാ​​ലം ഇ​​നി​​യും ഒ​​രു​​പാ​​ട്​ മാ​​റും. ഓ​​ർ​​മ​​ക​​ളെ​​ല്ലാം തേ​​ഞ്ഞു​​തീ​​രും. അ​​പ്പ​​ഴീ ഭൂ​​മി എ​​ങ്ങ​​നെ​​യി​​രി​​ക്കും!

Tags:    
News Summary - About the ways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.