ആ​ദം നെ​ടി​യ​നാ​ട്

രോഗശയ്യയിലും ആദം അംഗീകാരത്തി​െൻറ ആഹ്ലാദത്തിലാണ്...

ന​രി​ക്കു​നി: രോ​ഗ​ശ​യ്യ​ക്കി​ട​യി​ലും അം​ഗീ​കാ​ര​ത്തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ ആ​ദം നെ​ടി​യ​നാ​ട്. ഫോ​ക് ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡി​നാ​ണ് ഇ​ദ്ദേ​ഹം അ​ർ​ഹ​നാ​യ​ത്. മാ​പ്പി​ള​പ്പാ​ട്ട് ഗാ​ന​ശാ​ഖ​ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ പ്ര​തി​ഭ​യാ​ണ് ഇ​ദ്ദേ​ഹം. ഇ​പ്പോ​ൾ ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പാ​ർ​ക്കി​ൻ​സ​ൺ രോ​ഗം ബാ​ധി​ച്ച് കി​ട​പ്പി​ലാ​ണ്. നെ​ടി​യ​നാ​ട് നൂ​നി​ക്കു​ന്നു​മ്മ​ൽ പ​രേ​ത​രാ​യ മൊ​യ്തീ​ൻ​കു​ഞ്ഞി ഹാ​ജി​യു​ടെ​യും ആ​സ്യ​യു​ടെ​യും മ​ക​നാ​ണ്.

കി​ട​ക്ക​പ്പാ​യ​യി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റ് പു​റം​ലോ​കം കാ​ണ​ണ​മെ​ന്നു​ണ്ട്. മാ​പ്പി​ള​പ്പാ​ട്ട് ആ​ല​പി​ക്ക​ണ​മെ​ന്നു​മു​ണ്ട്. പ​ക്ഷേ, അ​ക​ത്ത​ള​ത്തി​ൽ ക​ഴി​യു​ന്ന ത​നി​ക്കി​തൊ​ന്നും ക​ഴി​യി​ല്ല​ല്ലോ എ​ന്ന ആ​ധി​യും വ്യാ​ധി​യു​മാ​ണ് ത​ന്റെ സൗ​ഖ്യം അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന​വ​രോ​ട് ആ​ദം പ​ങ്കു​വെ​ക്കു​ന്ന​ത്. 1975 മു​ത​ൽ മാ​പ്പി​ള​പ്പാ​ട്ട് രം​ഗ​ത്തേ​ക്ക് കാ​ലെ​ടു​ത്തു​വെ​ച്ച ആ​ദം പി​ന്നീ​ട് പ​ട്ടേ​രി വോ​ഴ്സ് നെ​ടി​യ​നാ​ടി​ന്റെ ഗാ​യ​ക​നാ​യി. പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രാ​യി​രു​ന്ന ശി​വാ​ന​ന്ദ​ൻ, ബേ​ബി, സു​കു​മാ​ര​ൻ പ​ണി​ക്ക​ർ, കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രു​ടെ കീ​ഴി​ൽ ഹി​ന്ദു​സ്ഥാ​നി ക​ർ​ണാ​ടി​ക് സം​ഗീ​തം പ​ഠി​ച്ചു.

ഒ​പ്പ​ന രം​ഗ​ത്തും വ​ട്ട​പ്പാ​ട്ട് രം​ഗ​ത്തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി, കൊ​ണ്ടോ​ട്ടി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ അ​ക്കാ​ദ​മി, യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പ് എ​ന്നി​വ ന​ട​ത്തു​ന്ന മാ​പ്പി​ള ക​ലാ​ശി​ൽ​പ​ശാ​ല​ക​ളി​ൽ ഒ​പ്പ​ന​യി​ലും വ​ട്ട​പ്പാ​ട്ടി​ലും ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു. കോ​ഴി​ക്കോ​ട് മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി, തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​ൻ, വൈ​ദ്യ​ർ അ​ക്കാ​ദ​മി കൊ​ണ്ടോ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​വാ​ർ​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി. എ​ളേ​റ്റി​ൽ എം.​ജെ ഹൈ​സ്കൂ​ൾ റി​ട്ട. ജീ​വ​ന​ക്കാ​ര​നു​മാ​ണ്.

Tags:    
News Summary - Adam Netiyanad deserves Folk Lore Academy Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.