മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് പുറത്തു കടക്കുകയാണ് 'അല്‍ യൗലാ' നൃത്തചുവടുകളും. ബഹളമയമായ സംഗീത വഴിയില്‍നിന്ന് വേറിട്ട് സൗമ്യ മനോഹാരിതയുടെ അലകള്‍ നൊറിയുന്നതാണ് യൗലാ (സ്റ്റിക്ക് ഡാന്‍സ്) നൃത്തം. യു.എ.ഇക്ക് പുറമെ ഒമാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ വിവാഹ വേദികളിലും സവിശേഷാവസരങ്ങളിലെയും പ്രധാന ഇനമാണിത്. ഗോത്ര യുദ്ധങ്ങളിലെ വിജയഭേരിയിലും വിജയകരമായ മുത്തുവാരല്‍ അവസരങ്ങളിലും പൂര്‍വികരുടെ ആഹ്ലാദ നൃത്തച്ചുവടുകളില്‍ നിന്നാണ് മാസ്മരികമായ അല്‍ യൗലായുടെ ഉദ്ഭവം. പരമ്പരാഗത സംഗീതവും അറബ് കവിതകളും നൃത്തച്ചവടുകള്‍ക്ക് അകമ്പടി സേവിക്കും.
എല്ലാ പ്രായക്കാരെയും ലിംഗഭേദങ്ങളെയും സാമൂഹിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് യൗല. ഗോത്ര യുദ്ധങ്ങളിലെ വിജയാഹ്ലാദത്തില്‍ റൈഫിളുകള്‍ മുകളിലേക്കെറിയുന്നത് പതിവായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് നൃത്തത്തിനിടയില്‍ തോക്കുകളും കുന്തങ്ങളും വാളുകളും മുകളിലേക്കെറിഞ്ഞ് കൃത്യമായി തിരികെ പിടിക്കുന്നത്. കുന്തങ്ങളെയും വാളുകളെയും സൂചിപ്പിച്ച് മുളയുടെ നേര്‍ത്ത തണ്ടുകള്‍ വഹിച്ച് 20ഓളം പേരടങ്ങുന്ന രണ്ട് സംഘം അഭിമുഖമായി നില്‍ക്കുന്നതോടെ യൗലായുടെ നൃത്തച്ചുവടുകള്‍ക്ക് തുടക്കമായി. മരവും ലോഹവും കൊണ്ട് നിര്‍മിച്ച ഡമ്മി റൈഫികളും യഥാര്‍ഥ വാളുകളും കുന്തങ്ങളും നൃത്തത്തില്‍ ഉപയോഗിച്ച് വരുന്നു.
ഓടക്കുഴലുകള്‍, തുകല്‍ ബാഗ്, പൈപ്പുകള്‍, പിച്ചള കൈത്താളങ്ങള്‍ എന്നിവയിലൂടെ പശ്ചാത്തല സംഗീതവും നൃത്തത്തിന് കൊഴുപ്പേകുന്നു. ഒരു സംഘം കാവ്യാത്മകമായ ഈണങ്ങള്‍ ആലപിക്കുമ്പോള്‍ തലയും വടികളും സമന്വയിപ്പിച്ച് മുകളിലേക്കും താഴേക്കും ചലിപ്പിച്ച് കൊണ്ടുള്ള കലാകാരന്മാരുടെ പ്രകടനം കൗതുകകരമാണ്. ഒരു വിഭാഗം വാളുകളോ തോക്കുകളോ പിടിച്ച് വരികള്‍ക്ക് ചുറ്റും നീങ്ങുന്നു. ഇടയില്‍ അവര്‍ കറക്കുകയും എറിയുകയും തന്ത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പെണ്‍കുട്ടികളും യൗലായില്‍ പങ്കുചേരും. നീണ്ട മുടി ഇരുവശങ്ങളിലേക്കും തെറിപ്പിക്കുന്നു. ക്രമഹരിതവും ആവര്‍ത്തിച്ചുമുള്ള പാറ്റേണില്‍ സപ്ത സ്വരങ്ങളുടെ ചുവടുപിടിച്ചാണ് യൗലാ നൃത്ത ചുവടുകള്‍ പുരോഗമിക്കുക. കവിതാ സന്ദര്‍ഭത്തിനനുസരിച്ച് ചുവടുകളും വ്യത്യാസപ്പെടുന്നു. വിവിധ പശ്ചാത്തലങ്ങളില്‍ വ്യത്യസ്ത പ്രായക്കാര്‍ പ്രകടനവുമായി പങ്കുചേരും. മാനവികതയുടെ അദൃശ്യമായ സാംസ്കാരിക പൈതൃക ഇനങ്ങളുടെ പ്രതിനിധി പട്ടികയില്‍ 2014 നവംബറില്‍ അല്‍ യൗലയെ യുനെസ്കോ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ സ്വത്വത്തിെൻറയും മാനവികതയുടെയും പൈതൃകത്തിെൻറയും ഭാഗമായാണ് യൗലയെ വിശേഷിപ്പിക്കപ്പെടുന്നത്.
യു.എ.ഇ തദ്ദേശീയരിലെ വിവാഹാവസരങ്ങളില്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അല്‍ യൗലാ നൃത്തച്ചുവടുകള്‍ പതിവാണ്. ആഘോഷത്തിന് പൊലിമ നല്‍കാന്‍ ഇപ്പോൾ പ്രൊഫഷനല്‍ നൃത്ത ടീമുകളെയും നിയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.