അറേബ്യന്‍ പരമ്പരാഗത നിര്‍മിതികളിലേക്ക് മലയാള മണ്ണിന്റെ കലാസംസ്കാരം കൂടി ഇഴുക്കിച്ചേര്ക്കാന് വ്യത്യസ്ത നിര്മാണശൈലികളുമായി ഗള്‍ഫ് നാടുകളില്‍ തന്റേതായ കൈയൊപ്പ് ചാര്‍ത്തുകയാണ് അര്ജുന് വെങ്ങര. ഉത്തര കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യം രൂപങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന നിര്‍മാണ ശൈലിയിലൂടെ ജീവന് പകരുന്ന അര്‍ജുന്റെ വേറിട്ട ചിന്തകളുടെ പൂര്‍ത്തീകരണംകൂടിയാണ് അറബ് നാടുകളില്‍ നടപ്പാക്കുന്നത്. ഒമാനിലും യു.എ.ഇയിലുമടക്കം വിവിധ പദ്ധതികളാണ് ഏറ്റെടുത്തിരിക്കുന്നത്. പാലസുകളിലും പൊതുയിടങ്ങളിലുമെല്ലാം അറബ് പാരമ്പര്യത്തനിമ ചോരാതെ തന്നെ മലയാളത്തിന്റെയും ഇന്ത്യയുടെയും നിര്‍മാണ ശൈലികൂടി കൂട്ടിച്ചേര്‍ത്ത് വ്യത്യസ്തമാര്‍ന്ന നിര്‍മിതികള്‍ തീര്‍ക്കുക എന്ന കഠിന ശ്രമത്തിലാണ് അര്‍ജുനും കൂട്ടരും.
അര്ജുന് പ്രവാസം തിരഞ്ഞെടുത്തത് വെറുമൊരു ഇന്റീരിയര്‍ ഡിസൈനറോ, ശില്പിയോ ആകാന്‍ വേണ്ടിയല്ല. നാട്ടില്‍ നിന്നുതിരിയാന്‍ നേരമില്ലാത്തവിധം ജോലികളാണ്. കഴിഞ്ഞ 20 വര്‍ഷമായി ശില്പ നിര്‍മാണവും ഗവേഷണവുമായി സജീവമാണ്. ഫൈബര്‍ ഉപയോഗിച്ച് വ്യത്യസ്തവും സുന്ദരവുമായ നിര്‍മാണങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള പഠനം ഈ രംഗത്തെ വ്യത്യസ്ത സാധ്യതകളിലേക്കുള്ള ചൂണ്ടുപലകയായി. അങ്ങനെയാണ് 101 തെയ്യങ്ങളുടെ മുഖത്തെഴുത്ത് നടത്തി റെക്കോര്‍ഡ് സ്വന്തമാക്കുക എന്ന ആഗ്രഹമുണ്ടാവുന്നത്. നിലവില്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ജോലിത്തിരക്കുകളില്‍ അതിന്റെ പ്രദര്‍ശനം നടത്താന്‍ സാധ്യമായിട്ടില്ല. ഏറ്റെടുത്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയാലുടന്‍ റെക്കോര്‍ഡ് പ്രദര്‍ശനം നടത്തണമെന്നാണ് അര്‍ജുന്റെ ആഗ്രഹം.പഴയ ഇല്ലങ്ങളുടെ ശൈലിയില്‍നിന്ന് മാറി, ഒട്ടും കേരളീയത്തനിമ നഷ്ടമാവാതെ ഫൈബറില്‍ ആധുനിക രീതിയിലുള്ള ഇല്ലം പയ്യന്നൂരിനടുത്ത് നിര്‍മിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അതുകൊണ്ടുതന്നെ ഫൈബര്‍ നിര്മിതികളില് കൂടുതല്‍ പരീക്ഷണം നടത്തുക എന്നതാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നിര്‍മാണ ശൈലി. കൂടുതല്‍ കാലം നിലനില്‍ക്കുമെന്നതും ഭാരക്കുറവുമാണ് ശില്പങ്ങളും മറ്റും നിര്‍മിക്കാന്‍ ഫൈബര്‍ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്ന് കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശിയായ അര്ജുന് പറയുന്നു. തെയ്യങ്ങളുടെ നിര്‍മാണത്തിലും ഫൈബര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതുമൂലം നിര്‍മാണച്ചെലവ് കുറയും. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സിയുടെ ഫോക് ലാന്‍ഡില്‍ അര്ജുന് നിര്‍മിച്ച മൂന്ന് തെയ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 18 അടി വലിപ്പത്തില്‍ മുച്ചിലോട്ടു ഭഗവതി, എട്ടടി ഉയരത്തില്‍ മുത്തപ്പന്, 12 അടി ഉയരത്തില്‍ തിരുവപ്പന് എന്നീ തെയ്യങ്ങളെയാണ് ഇവിടേക്കായി നിര്‍മിച്ചത്. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങള്‍ക്കായി ദൈവങ്ങളുടെ ശില്പങ്ങള് നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. ഗാന്ധിജി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ.ജി തുടങ്ങിയ പ്രമുഖര്‍... അങ്ങനെ അര്ജുന് തന്റെ കൈവിരലുകളില്‍ തീര്‍ത്ത ശില്പങ്ങളുടെ പട്ടിക നീളുന്നു.
കുട്ടിക്കാലം മുതല്‍ ചിത്രകലയിലും അഭിനയത്തിലുമൊക്കെയുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്നിലെ ശില്പിയെ തേച്ചുമിനുക്കിയെടുത്തതെന്ന് വിശ്വസിക്കാനാണ് അര്ജുന് ഇഷ്ടം. നിരവധി അമേച്വര്‍ നാടകങ്ങളില്‍ വേഷമിട്ട അര്ജുന് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കലാസംവിധാന സഹായി, അഭിനേതാവ് തുടങ്ങിയ നിലകളില്‍ 20 ല്‍ അധികം സിനിമകളുടെ ഭാഗമായി. 40 അടി ഉയരമുള്ള ശില്പങ്ങള് വരെ സിനിമയ്ക്കുവേണ്ടി അര്ജുന് നിര്‍മിച്ചിട്ടുണ്ട്.
2016 ല്‍ ആദ്യമായി ദുബൈയില്‍ എത്തുന്നത് ഇന്റീരിയര്‍ ഡിസൈന്‍ ജോലിയുമായി ബന്ധപ്പെട്ടാണ്. കുറച്ചുനാളുകള്‍ക്കു ശേഷം നാട്ടിലേക്കു മടങ്ങി വലുതും ചെറുതുമായ നിരവധി കലാ നിര്‍മിതികളുടെ ഭാഗമായി. അബൂദബിയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഹിന്ദു ക്ഷേത്രത്തിന്റെ ശില്പ നിര്‍മിതികളിലും തന്റെ സാന്നിദ്യം അറിയിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് വീണ്ടുമുള്ള ഈ പ്രവാസ ജീവിതത്തിന്. തൊഴില്‍ വിസ ലഭ്യമാക്കി, അറബ് പരമ്പരാഗത കലാ നിര്‍മിതികള്‍ക്ക് തന്റേതായ കൈയൊപ്പ് ചാര്‍ത്തുക എന്ന ആഗ്രഹത്തിലാണ് പുതിയ ജോലികളില്‍ സജീവമാവുന്നത്.
അറബ് രാജ്യങ്ങളില്‍ പരമ്പരാഗത കലാ നിര്‍മിതികള്‍ കൂടുതലായും ചെയ്തുവരുന്നത് മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ശൈലി മാറ്റിപ്പരീക്ഷിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുക എന്നത് വലിയൊരു കടമ്പയാണ്. കൃത്യമായ പ്ലാനുകളും ഡിസൈനുകള്‍ അവതരിപ്പിച്ച് അനുമതി വാങ്ങിയെടുക്കുക എന്ന ശ്രമകരമായ ദൗത്യം വിജയിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഇന്റീരിയര്‍ ഡിസൈനിങ് ജോലികള്‍. അവ അതീവ ഭംഗിയായി പൂര്‍ത്തിയാക്കണം. ഇതിനാണ് പ്രധാന മുന്ഗണനയത്രയുമെന്ന് അര്ജുന് വെങ്ങര പറയുന്നു. ശ്രീജയാണ് ഈ 55 വയസ്സുകാരന്റെ ഭാര്യ. കലാകാരിയായ ആശ്രിത മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.