മഹാമാരിക്കാലത്ത് സ്കൂൾ അടഞ്ഞപ്പോഴും ഫാത്തിമ സിറാജ് എന്ന കൊച്ചു ചിത്രകാരി തിരക്കിലായിരുന്നു. തന്റെ വിരലുകളിലെ മാന്ത്രികത തിരിച്ചറിഞ്ഞ് തനിക്കു ചുറ്റുമുള്ള പ്രഗൽഭരുടെ ചിത്രങ്ങൾ വരച്ചെടുത്തപ്പോൾ അതേവരെയും അൽഭുതപ്പെടുത്തി. യു.എ.ഇയിലെ വിവിധ ഭരണാധികാരികളുടെ ചിത്രങ്ങളാണ് കുഞ്ഞു കൈകള്‍ കൊണ്ട് പ്രധാനമായും ഫാത്തിമ വരച്ചെടുത്തത്. റാസല്‍ഖൈമയില്‍ താമസിക്കുന്ന ഈ മിടുക്കിക്ക് ഇമാറാത്തിന്റെ ഭരണാധികാരികളെ ഏറെ പ്രിയമാണ്.
വരച്ച ചിത്രങ്ങള്‍ റാസൽഖൈമ എമിറേറ്റിലെ വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിക്കുന്നതാണ് അവളുടെ രീതി. എല്ലാവരും വരകളിൽ വിസ്മയമൊളിപ്പിച്ച കുഞ്ഞു ഫാത്തിമക്ക് അഭിനന്ദനം ചൊരിയാനും മറന്നിട്ടില്ല. റാസൽഖൈമ ആമിര്‍ സെന്റർ മാനേജിങ് ഡയറക്ടർ സിറാജ് പോക്കറിന്റെയും ജസീറയുടെയും മകളാണ് ഒമ്പതുവയസ്സുകാരി ഫാത്തിമ.
കോഴിക്കോട് വടകര സ്വദേശിയാണ്. റാസൽഖൈമയിലെ ഇന്ത്യൻ സ്കൂളിൽ നാലാം തരം വിദ്യാർഥിനിയാണ് ഫാത്തിമ. കുട്ടി വരച്ച പല ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ പേർ പങ്കുവെച്ചിട്ടുമുണ്ട്. ഫാത്തിമ വരച്ച അമ്പതോളം ചിത്രങ്ങളില്‍ മിക്കതിനും ആവശ്യക്കാർ ഏറെയാണ്.
drwകൂടുതലും സ്വദേശികൾ തന്നെയാണ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഫോട്ടോ വരച്ച് അദ്ദേഹത്തിന് നേരിട്ട് കൊടുക്കണമെന്നാണ് ഈ കൊച്ചു കലാകാരിയുടെ വലിയ ഒരു ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.