അബൂദബി: മെക്‌സിക്കോ ദേശീയ മ്യൂസിയത്തില്‍ നിന്ന് അഞ്ച് അപൂര്‍വ വസ്തുക്കള്‍ ലൂറേ അബൂദബി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചു. ആദ്യമായാണ് മൂല്യമേറിയ ഈ പുരാതന വസ്തുക്കള്‍ ലൂറേ അബൂദബിയിലേക്ക് എത്തുന്നത്. 2025 ഏപ്രില്‍ വരെ ഇവ ലൂറേ അബൂദബിയില്‍ പ്രദര്‍ശിപ്പിക്കും. മായന്‍ സംസ്‌കാരകാലത്തെ കലക്മുല്‍ മുഖംമൂടിയടക്കമുള്ള അപൂർവ വസ്തുക്കളാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
5840 കിലോഗ്രാം ഭാരമുള്ള ശിലയില്‍ കൊത്തിയെടുത്ത കൂറ്റന്‍ തലയാണ് ഇവയിലെ പ്രധാന ആകര്‍ഷണം. 100 ബിസിക്കും 800 എഡിക്കും ഇടയില്‍ ശിലയില്‍ നിര്‍മിച്ച മനുഷ്യ മുഖംമൂടി, 600 ബിസി-1521 എഡി കാലയളവിലെ ചിചന്‍ ഇറ്റ്‌സ കാലത്തുള്ള കൊത്തിയെടുത്ത ശിലാസ്തൂപം തുടങ്ങിയവയാണ് മറ്റ് വസ്തുക്കള്‍.
ആഗോളതല സാംസ്‌കാരിക ബന്ധങ്ങളുടെ ഇഴയടുപ്പത്തിനും സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമൊരുക്കാനും വിവിധ തീമുകളിലായി മൂന്ന് എക്സിബിഷനുകളാണ് ലൂറേ അബൂദബി ഒരുക്കുന്നത്. കൂടാതെ വിദ്യാഭ്യാസ ശില്‍പശാലകളും സംവദിക്കുന്ന ഇന്‍സ്റ്റലേഷനുകളും മറ്റ് പരിപാടികളും നടക്കും.
ലൂറേ അബൂദബി മ്യൂസിയത്തില്‍ പുതിയ സാംസ്‌കാരിക സീസണില്‍ അഞ്ച് പ്രധാന പ്രദര്‍ശനങ്ങളാണ് ഒരുക്കിയത്. ആഗോളതലത്തിലുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ വെളിവാക്കുന്നതും പ്രാദേശിക തലത്തിലും മേഖലാ തലത്തിലുമുള്ള കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിക്കുന്നതിനുമുള്ള വേദി കൂടിയാണീ പ്രദര്‍ശനങ്ങള്‍. 2023 ജൂലൈ 18 മുതല്‍ 2025 ജൂണ്‍ വരെ ബഹിരാകാശ രംഗത്തോട് കുട്ടികള്‍ക്ക് ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രദര്‍ശനം ഏറെ ശ്രദ്ധ നേടിയിരുന്നു. 2023 സപ്തംബര്‍ 13 മുതല്‍ 2024 ജനുവരി 14 വരെ നടത്തിയ ലെറ്റേഴ്‌സ് ഓഫ് ലൈറ്റ് എന്ന പ്രദര്‍ശനത്തില്‍ അബ്രഹാമിന്‍റെ മൂന്ന് മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍, ഹീബ്രൂ ബൈബിള്‍ എന്നിവയാണ് വിഷയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.