അവനവൻ കടമ്പ പുരസ്‌കാരം യുവ നാടക പ്രവർത്തകൻ ഹസിം അമരവിളക്ക്

തിരുവനന്തപുരം : കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കായി കാവാലം സംസ്കൃതി ഏർപ്പെടുത്തിയ അവനവൻ കടമ്പ പുരസ്‌കാരം യുവനാടക പ്രവർത്തകൻ ഹസിം അമരവിളക്ക്. തിങ്കളാഴ്ച) തിരുവനന്തപുരം ഉള്ളൂർ കാമിയോ ലൈറ്റ് അക്കാദമിയിൽ വൈകീട്ട് 5.30 ന് നടക്കുന്ന ചടങ്ങിൽ ഗായകനും കാവാലം നാരായണപ്പണിക്കരുടെ മകനുമായ കാവാലം ശ്രീകുമാർ പുരസ്‌കാരം സമ്മാനിക്കും.

സജി കമല അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ കാവാലം നാരായണപ്പണിക്കരുടെ ഗാനങ്ങൾ കോർത്തിണക്കി കാവാലം ശ്രീകുമാറും കാവാലം സജീവും ചേർന്ന് അവതരിപ്പിക്കുന്ന പാട്ടു പൊലി അരങ്ങേറും.

കാവാലം നാരായണപ്പണിക്കരുടെ ശിഷ്യൻമാരുടെയും ഇതര നാടക പ്രവർത്തകരുടെയും കൂട്ടായ്മയായ കാവാലം സംസ്കൃതി,നാടക കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കാവാലത്തിന്റെ ചരമദിനത്തിലാണ് വർഷം തോറും അവനവൻ കടമ്പ പുരസ്‌കാരം നൽകുന്നത്. 

Tags:    
News Summary - Awanavan Kadamba award to young theater actor Hasim Amaravilak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.