കൊച്ചി: പ്രമുഖ എഴുത്തുകാരൻ പ്രഫ. സി.ആർ. ഓമനക്കുട്ടന്റെ വിദ്യാർഥികളും സുഹൃത്തുക്കളും ഒത്തുചേർന്ന് അദ്ദേഹത്തിന്റെ ‘ശവംതീനികൾ’, ‘തെരഞ്ഞെടുത്ത കഥകൾ’ എന്നിവയുടെ പ്രകാശനം നിർവഹിച്ചു. നടന്മാരായ മമ്മൂട്ടി, സലിംകുമാർ, മാധ്യമപ്രവർത്തകൻ ജോസി ജോസഫ്, സാംസ്കാരിക പ്രവർത്തകൻ സുനിൽ പി. ഇളയിടം തുടങ്ങി പ്രമുഖരുടെ സംഗമവേദി കൂടിയായി ചടങ്ങ്.
നടൻ മമ്മൂട്ടി പുസ്തക പ്രകാശനം ഉദ്ഘാടനം ചെയ്തു. സലിംകുമാർ അധ്യക്ഷത വഹിച്ചു. ‘ശവംതീനികൾ’ മമ്മൂട്ടി രവി ഡീസീക്കും ജോസി ജോസഫിനും നൽകി പ്രകാശിപ്പിച്ചു. ‘തെരഞ്ഞെടുത്ത കഥകൾ’ സലിംകുമാർ ഉണ്ണി ആറിനും എസ്. ഹരീഷിനും നൽകി പ്രകാശനം ചെയ്തു. സി.ആർ. ഓമനക്കുട്ടൻ മറുപടി പ്രസംഗം നടത്തി.
മീഞ്ചന്ത ആർട്സ് കോളജിൽ അധ്യാപകനായിരിക്കെ പ്രഫ. ഇ.കെ. ഈച്ചരവാര്യർക്കൊപ്പമായിരുന്നു താമസമെന്നും അവിടെെവച്ചാണ് രാജനെ പരിചയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ തിരോധാനത്തെതുടർന്ന് മാനസികമായി തകർന്ന പിതാവിനൊപ്പമുള്ള യാത്രയും അന്വേഷണങ്ങളുമാണ് ‘ശവംതീനികൾ’ എന്ന പുസ്തകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്. ഹരീഷ്, ഡി. ശ്രീജിത്ത്, ജ്യോതിർമയി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.