പാലാ: കെ.ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായത് ഇന്ത്യ ചരിത്രത്തിന്റെ വെളിച്ചത്തിൽ അചിന്ത്യവും അവിശ്വസനീയവുമായിരുന്നുവെന്ന് എഴുത്തുകാരൻ സക്കറിയ.
ജാതിശക്തികൾക്ക് എത്താനാവാത്ത അകലത്തേക്ക് ജീവിതവും കാലവും നാരായണനെ എത്തിച്ചു. അതിനാൽ ജാതിശക്തികൾക്ക് അദ്ദേഹത്തെ അടിച്ചില്ലാതാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം തയാറാക്കി കെ.ആർ. നാരായണൻ ഫൗണ്ടേഷന് കൈമാറിയ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ഔദ്യോഗിക കാലത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാര ഗ്രന്ഥങ്ങൾ കേരളത്തിലെ സാഹിത്യ സാംസ്കാരിക പ്രവർത്തകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ് അധ്യക്ഷതവഹിച്ചു. ജോർജ് പുളിങ്കാട്, സാംജി പഴേപറമ്പിൽ, അലക്സ് മേനാംപറമ്പിൽ, ജോസഫ് കുര്യൻ, അനൂപ് ചെറിയാൻ, ബിനു പെരുമന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.