അസ്വസ്ഥമാക്കപ്പെടുന്ന ചുറ്റുപാടുകളോടും അനീതികളോടും കലഹിക്കുന്ന 65 കവിതകൾ അടങ്ങിയ സമാഹാരമാണ് റസീന കെ.പിയുടെ ആകാശം തൊടുന്ന പൂമരങ്ങൾ. അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ മലയാളം അധ്യാപികയായ റസീനയുടെ മൂന്നാമത്തെ കവിത സമാഹാരമാണിത്. സ്വാതന്ത്ര്യത്തിന്റെ ശംഖ് നാദവും സാന്ത്വനത്തിന്റെ മന്ദഹാസവും അലിഞ്ഞുചേർന്ന കവിതകളെന്നും വിമോചനത്തിന്റെ ചലനാത്മകതയും വിവേകത്തിന്റെ ഉപാസനയും അതിന്റെ പരിചരണത്തെ ശുദ്ധിചെയ്യുന്നുവെന്നും അവതാരികയിൽ പി.കെ. ഗോപി അടയാളപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.