മുട്ടിൽ: കുട്ടമംഗലം ഗ്രാമിക വായനശാലയുടെ ആഭിമുഖ്യത്തിൽ ട്രെന്റ് ബുക്സ് പ്രസിദ്ധീകരിച്ച ബഷീറ മമ്മൂട്ടിയുടെ കവിതാ സമാഹാരം 'തനിച്ചങ്ങനെ' കഥാകൃത്ത് ഹാരിസ് നെന്മേനി പ്രകാശനം ചെയ്തു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ ഏറ്റുവാങ്ങി.
ഗ്രാമിക കുട്ടമംഗലം പ്രസിഡന്റ് എൻ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഷാജി പുൽപ്പള്ളി പുസ്തകം പരിചയപ്പെടുത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രൊജക്ട് ഡയറക്ടർ പി.സി. മജീദ് ഉപഹാര സമർപ്പണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ് , ഗ്രാമ പഞ്ചായത്തംഗം ആയിഷ കാര്യങ്ങൽ, ബഷീറ മമ്മൂട്ടി, അഷ്റഫ് കൊട്ടാരം, ഷാനവാസ് ഓണാട്ട്, അബൂ താഹിർ, ജിയോ പോൾ, ബഷീറ മമ്മൂട്ടി, എം. മുഹമ്മദ്, ഒ.ഇ. ഖാസിം, ഇ. മുസ്തഫ, എ.എം. മുഹമ്മദ്, എൻ.സി. സാജിദ്, കെ. നിസാർ, കെ.കെ. സലീം, വി.പി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.