കുവൈത്ത് സിറ്റി: മിഷ്റഫിലെ ഇന്റർനാഷനൽ ഫെയർഗ്രൗണ്ടിൽ ആരംഭിച്ച കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ വൻ ജനപങ്കാളിത്തം. ഡിസംബർ രണ്ടുവരെ നീളുന്ന മേളയിൽ 29 രാജ്യങ്ങളിൽനിന്നുള്ള 486 പ്രസാധക സ്ഥാപനങ്ങൾ പങ്കാളികളാണ്. 1,71,000 പുസ്തകങ്ങളുടെ ശേഖരവും മേളയിലുണ്ട്. കുവൈത്തിന്റെ യഥാർഥ സ്വത്വത്തെയും സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നതാണ് മേള. പുസ്തകോത്സവത്തിൽ പങ്കാളികളായ അറബ് പ്രസിദ്ധീകരണ സ്ഥാപനങ്ങൾ വിൽപന ലാഭത്തിന്റെ മൂന്നു ശതമാനം ഗസ്സയിലേക്ക് സഹായത്തിനായി നീക്കിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളും ഈ ലക്ഷ്യത്തിൽ പങ്കെടുക്കുകയും പിന്തുണക്കുകയും ചെയ്യും. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഈ സാമൂഹിക ലക്ഷ്യം. വൈറ്റ് ഹാൻഡ്സ് വളന്റിയറിങ് പ്രോജക്ട് മേധാവി ഹെബ അൽ സദൂൻ ഗസ്സക്കുവേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച പുസ്തകങ്ങൾ ശേഖരിച്ച് നാമമാത്രമായ വിലക്ക് മേളയിൽ വിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.