പുസ്തക പ്രകാശനം

മ​ക്ക​ൾ​ക്ക്​ ഉ​ൾ​വെ​ളി​ച്ച​മേ​കു​ന്ന പു​സ്ത​കം

ര​ക്ഷി​താ​ക്ക​ൾ​ക്കും അ​തു​വ​ഴി നി​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കും ഉ​ൾ​വെ​ളി​ച്ച​മേ​കു​ന്ന പു​സ്ത​ക​മാ​ണ്​ എം.​എ.​ഇ സു​ഹൈ​ൽ അ​രീ​ക്കോ​ടി​ന്‍റെ 'നി​ങ്ങ​ളു​ടെ മ​ക്ക​ളെ അ​റി​യാ​ൻ'. ന​വം​ബ​ർ 11നാ​ണ്​ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്. നാ​ലു​ മോ​ട്ടി​വേ​ഷ​ൻ പു​സ്ത​ക​വും നാ​ലു​ ചെ​റു​ക​ഥാ സ​മാ​ഹാ​ര​വും മു​മ്പ് എ​ഴു​തി​യി​ട്ടു​ണ്ട്. 'മി​ടു​ക്ക​രാ​വാ​ൻ 100 ന​ല്ല പാ​ഠ​ങ്ങ​ൾ' എ​ന്ന മോ​ട്ടി​വേ​ഷ​ൻ പു​സ്ത​ക​ത്തി​ന്‍റെ ഏ​ഴാം പ​തി​പ്പും ഷാ​ർ​ജ​യി​ൽ ഈ ​പു​സ്ത​ക​ത്തോ​ടൊ​പ്പം പ്ര​കാ​ശ​നം ചെ​യ്യും.

മ​ക്ക​ൾ​ക്ക് ചി​റ​കും ആ​കാ​ശ​വും ന​ൽ​കു​ന്ന, അ​റി​വും തി​രി​ച്ച​റി​വും പ​ക​രു​ന്ന ഗ്ര​ന്ഥ​മാ​ണി​തെ​ന്ന്​ സു​ഹൈ​ൽ പ​റ​യു​ന്നു. ഓ​രോ അ​ധ്യാ​യ​ങ്ങ​ളി​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​ക​ളും മ​ഹ​ത് വ​ച​ന​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും ഉ​ൾ​ച്ചേ​ർ​ത്ത​തി​നാ​ൽ ര​സി​ച്ചു​ള്ള വാ​യ​ന​ക്ക് അ​വ​സ​ര​മൊ​രു​ക്കും. ഓ​രോ വീ​ടി​നെ​യും കൂ​ടു​ത​ൽ സ​മാ​ധാ​ന​മു​ള്ള വീ​ടാ​ക്കി മാ​റ്റാ​ൻ ഈ ​ഗ്ര​ന്ഥം സ​ഹാ​യി​ക്കു​മെ​ന്നും സു​ഹൈ​ലി​ന്​ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ ന​ന്മ വാ​ക്കു​ക​ളാ​ണ് ആ​ശം​സാ വ​ച​ന​ങ്ങ​ളാ​യി പു​റം​ച​ട്ട​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൗ​ൺ​സ​ല​റും മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റു​മാ​ണ്​ സു​ഹൈ​ൽ.

പു​സ്തകം: നി​ങ്ങ​ളു​ടെ മ​ക്ക​ളെ അ​റി​യാ​ൻ

പ്ര​കാ​ശ​നം: ന​വം​ബ​ർ 11 രാ​ത്രി 9.30

പ്ര​സാ​ധ​ക​ർ: ലി​പി

ബ​ഷീ​റി​നെ പ​ഠി​ച്ച്​ 'അ​നു​രാ​ഗി​ക​ൾ പാ​പി​ക​ൾ'

വൈ​ക്കം മു​ഹ​മ്മ​ദ്​ ബ​ഷീ​റി​ന്‍റെ കൃ​തി​ക​ളി​ലെ ന​ക്ഷ​ത്ര പ്ര​കാ​ശ​ത്തി​ന്​ തി​ള​ക്കം കൂ​ട്ടു​ക​യാ​ണ്​ 'അ​നു​രാ​ഗി​ക​ൾ പാ​പി​ക​ൾ' എ​ന്ന ബ​ഷീ​ർ പ​ഠ​ന​ത്തി​ലൂ​ടെ പ്ര​ഫ. ബി. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്. ബ​ഷീ​റി​ന്‍റെ സാ​ഹി​ത്യ​വ​ഴി​ക​ളെ ആ​ഴ​ത്തി​ലും പ​ര​പ്പി​ലും അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ്​ ഈ ​പു​സ്ത​ക​മെ​ന്ന്​ ര​ച​യി​താ​വ്​ ബി. ​മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​യു​ന്നു. ന​വം​ബ​ർ 10ന്​ ​രാ​ത്രി ഒ​മ്പ​തി​നാ​ണ്​ പ്ര​കാ​ശ​നം.

പു​സ്ത​കം: അ​നു​രാ​ഗി​ക​ൾ പാ​പി​ക​ൾ

പ്ര​കാ​ശ​നം: ന​വം​ബ​ർ 10 രാ​ത്രി 9.00

പ്ര​സാ​ധ​ക​ർ: ചി​ര​ന്ത​ന

Tags:    
News Summary - Book launch dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT