കെ.​എം. മാ​ണി​യു​ടെ ആ​ത്മ​ക​ഥ; കോൺഗ്രസ് പ്രതിക്കൂട്ടിൽ, ബാർ കോഴ കേസിനുപിന്നിൽ ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹമോ?,

തി​രു​വ​ന​ന്ത​പു​രം: കെ.എം. മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തികൊണ്ടാണ് ആത്മകഥ. ഇതിൽ ഏറ്റവും പ്രധാനം ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ മു​ഖ്യ​മ​ന്ത്രി മോ​ഹ​ത്തെ പി​ന്തു​ണ​ക്കാ​ത്ത​താ​ണ്​ കെ.​എം. മാ​ണി​യെ ബാ​ർ കോ​ഴ​ക്കേ​സി​ൽ കു​ടു​ക്കി​യ​തി​നു​​പി​ന്നി​ലെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തലാണ്. ബാ​ർ കോ​ഴ ആ​രോ​പ​ണം വ​ന്ന​യു​ട​ൻ മു​തി​ർ​ന്ന നേ​താ​വാ​യ ത​നി​ക്കെ​തി​രെ ത്വ​രി​താ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ന​ട​പ​ടി​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ക്കുകയാണ് ആത്മകഥയിൽ.

480 പേ​ജ്​ വ​രു​ന്ന ആ​ത്മ​ക​ഥ​യി​ൽ അ​വ​സാ​ന ഭാ​ഗ​ത്ത്​ പ്ര​ത്യേ​കം അ​ധ്യാ​യ​ത്തി​ലാ​ണ്​ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ദുഃ​ഖ​ക​ര​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​ന്ന ബാ​ർ കോ​ഴ കേ​സി​നെ​ക്കു​റി​ച്ച്​ മാ​ണി മ​ന​സ്സ്​ തു​റ​ക്കു​ന്ന​ത്. നി​യ​മ​സ​ഭ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും.

മാ​ണി ഇ​ങ്ങ​നെ എ​ഴു​തു​ന്നതിങ്ങനെ ‘ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എ​ന്നെ സ​മീ​പി​ച്ച കോ​ൺ​ഗ്ര​സ്​ നേ​താ​വി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക്​ ഞാ​ന​ത്ര വി​ല​ക​ൽ​പി​ച്ചി​ല്ല. ഇ​താ​യി​രി​ക്കാം ബാ​ർ കോ​ഴ​ക്കേ​സി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്​ രൂ​പ​പ്പെ​ടു​ത്തി​യ​ത്. എ​നി​ക്കെ​തി​രെ​യു​ള്ള വ​ടി​യാ​യി അ​ദ്ദേ​ഹം ആ​രോ​പ​ണ​ത്തെ ക​ണ്ടി​രി​ക്കാം. ‘ഇ​ത്തി​രി വെ​ള്ളം കു​ടി​ക്ക​ട്ടെ, ഒ​രു പാ​ഠം പ​ഠി​ക്ക​ട്ടെ’ എ​ന്ന്​ മ​ന​സ്സി​ൽ പ​റ​ഞ്ഞി​രി​ക്കാം. കി​ട്ടി​യ അ​വ​സ​രം ക​ള​യേ​ണ്ട എ​ന്ന​ദ്ദേ​ഹം ക​രു​തി​യെ​ന്നാ​ണ് എ​ന്‍റെ അ​നു​മാ​നം’’

ബാ​റു​ട​മ ബി​ജു ​ര​മേ​ശ്​ ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ബാ​ർ കോ​ഴ ആ​രോ​പ​ണ​ത്തി​ന്​ ചി​ല കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ പി​ൻ​ബ​ല​​മു​ണ്ടാ​യി​രു​ന്നെ​ന്നും മാ​ണി തു​റ​ന്ന​ടി​ക്കു​ന്നു. അ​വ​ർ ആ​രൊ​ക്കെ​യെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന ന​ൽ​കു​ന്ന വ​രി​ക​ൾ ഇ​ങ്ങ​നെ: ‘യു.​ഡി.​എ​ഫി​ന്‍റെ ഒ​രു നേ​താ​വി​നെ വ​ട്ട​മി​ട്ടാ​ക്ര​മി​ച്ച ഒ​രാ​ളു​ടെ മ​ക​ളു​ടെ ക​ല്യാ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പി​ന്നീ​ട് അ​യാ​ളു​ടെ വീ​ട്ടി​ൽ പോ​യി വി​വാ​ഹ​ന​ട​ത്തി​പ്പു​കാ​രാ​യി മാ​റി. അ​ത്​ മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ വാ​ർ​ത്ത​യാ​ക്കി. സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വേ​ട്ട​യാ​ടു​ന്ന ഒ​രു വൈ​രി​യു​ടെ വീ​ട്ടി​ൽ പോ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ഞാ​നാ​ണെ​ങ്കി​ൽ പോ​കു​മാ​യി​രു​ന്നി​ല്ല’’

യു.​ഡി.​എ​ഫി​ന്‍റെ ശി​ൽ​പി​ക​ളി​ലൊ​രാ​ളാ​യ ത​നി​ക്ക്​ ബാ​ർ കോ​ഴ​ക്കേ​സി​ൽ യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ ല​ഭി​ക്കേ​ണ്ട പി​ന്തു​ണ ല​ഭി​ച്ചി​ല്ല എ​ന്ന​ത്​ വേ​ദ​നി​പ്പി​ച്ചു. ആ ​സ​മ​യ​ത്ത്​ ഒ​ന്നി​ല​ധി​കം ത​വ​ണ രാ​ജി​വെ​ക്കാ​ൻ ഒ​രു​ങ്ങി​യ​താ​ണ്. മ​ന്ത്രി​സ​ഭ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വി​ല​ക്കി​യ​തി​നാ​ലാ​ണ്​ പി​ന്മാ​റി​യ​ത്. അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ന്നും ആ​ത്മ​ക​ഥ​യി​ൽ പ​റ​യു​ന്നു.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും തന്നെയും ഇല്ലാതാക്കാന്‍ എല്ലാകാലവും ശ്രമിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന കുറ്റപ്പെടുത്തലും ആത്മകഥയിലുള്ളത്. കെ.എം. മാണി മരിക്കുന്നതിന് ആറു മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതെന്ന് കെ.എം. മാണി ഫൗണ്ടേഷൻ പറയുന്നു. ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണമില്ല. യു.ഡി.എഫിൽ നിന്നും മുതിർന്ന മുസ്‍ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമാണുളളത്.

Tags:    
News Summary - Chief Minister Pinarayi Vijayan will release KM Mani's autobiography today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.