റിയാദ്: റിയാദ് സാംസ്‌കാരിക മന്ത്രാലയം റിയാദ് ഫ്രണ്ട് കണ്‍വെന്‍ഷന്‍ സെന്‍ററിൽ ഒരുക്കിയ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യയിലെ മുന്‍നിരപ്രസാധകരായ ഡി.സി ബുക്‌സും. അമ്പത് സ്റ്റാളുകളിലാണ് ഡി.സി ബുക്‌സ് (സ്റ്റാള്‍ നമ്പര്‍ ഇ 41) പുസ്തകവൈവിധ്യം. ഒക്ടോബര്‍ എട്ടുവരെയാണ് മേള. ബഷീര്‍, തകഴി, എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, എം. മുകുന്ദന്‍, ബെന്യാമിന്‍, കെ.ആര്‍. മീര, വി. മുസഫര്‍ അഹമ്മദ്, ടി. ഡി. രാമകൃഷ്ണന്‍ ഷീല ടോമി, ഉണ്ണി ആര്‍, ജി.ആര്‍. ഇന്ദുഗോപന്‍, പൗലോ കൊയ്‌ലോ, മാര്‍കേസ്, ഓര്‍ഹന്‍ പാമുക്ക് തുടങ്ങീ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ മികച്ച പുസ്തങ്ങള്‍ റിയാദില്‍ ഡി.സി ബുക്‌സ് ലഭ്യമാക്കിയിട്ടുണ്ട്.
ശ്രീപാര്‍വ്വതി, ലാജോ ജോസ്, അഖില്‍ പി. ധര്‍മ്മജന്‍, രജദ് ആര്‍, മായാ കിരണ്‍ തുടങ്ങിയ ജനപ്രിയ നോവല്‍ എഴുത്തുകാരുടെ പുസ്തകങ്ങളും റിയാദിലെത്തിച്ചിട്ടുണ്ട്. കഥ, കവിത, നോവല്‍, ചരിത്രം, ആത്മകഥ, സെല്‍ഫ് ഹെല്‍പ് ബാലസാഹിത്യം തുടങ്ങി എല്ലാ കാറ്റഗറികളിലുമുള്ള മലയാളം - ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്.
ചിത്രരചന, ലക്കി ഡ്രോ മത്സരങ്ങളും പുസ്തക മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഡി.സി ബുക്‌സ് മലയാള അക്ഷരമാല, മാംഗോ ബുക്‌സ് ഓഫ് ആല്‍ഫബെറ്റ്, ജെയ് എന്‍.കെയുടെ റോയല്‍ മസാക്കര്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നുണ്ട്. 20 ശതമാനം വിലക്കിഴിവില്‍ വായനക്കാര്‍ക്ക് എല്ലാ പുസ്തകങ്ങളും സ്വന്തമാക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.