സാമൂഹിക-രാഷ്ട്രീയ-സംസ്കാരിക മേഖലകളിലെ 50 പ്രമുഖ എഴുത്തുകാർ ഇന്ത്യൻ പശ്ചാത്തലത്തിൽ രചിച്ച 50 കൃതികളുടെ വിമർശനാധിഷ്ഠിത നിരീക്ഷണ പഠനമാണ് ഡോ. പി.എ. ഫസൽ ഗഫൂറിന്റെ എ ജേണി ത്രൂ ഇന്ത്യ ട്രേഡിങ് ദ ബീറ്റൺ പാത് (A Journey Through India Treading The Beaten Path). ചരിത്രം, രാഷ്ട്രീയം, മതം, സംസ്കാരം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട കിടയറ്റ രചനകളോടുള്ള സക്രിയ നിരീക്ഷണങ്ങൾ ചേർത്താണ് ഗ്രന്ഥരചന നിർവഹിച്ചിരിക്കുന്നത്. സമകാലിക സമസ്യകളോടും സംഭവങ്ങളോടുമുള്ള കൃത്യവും വ്യതിരിക്തവുമായ നിലപാടുകൾ ഓരോ അധ്യായത്തിലും അനുഭവഭേദ്യമാണ്. 50 കൃതികൾ വായിച്ച പ്രതീതി നൽകുന്നതോടൊപ്പം അനുവാചകരുടെ ആലോചനക്ക് ഊർജം നൽകാനും കൃതി സഹായകമാണ്. ശനിയാഴ്ച രാത്രി 8.30നാണ് പ്രകാശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.