ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല രചിച്ച ‘എന്തുകൊണ്ട് ഉമ്മൻ ചാണ്ടി’ പുസ്തകം തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയിൽനിന്ന് എം. വിൻസെന്റ് എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. കേരളത്തിന്റെ ജനകീയനായ മുൻ മുഖ്യമന്ത്രിയും ജനഹൃദയങ്ങളിൽ ഇടംപിടിച്ച മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ജീവിതവും പ്രവർത്തനവും അടയാളപ്പെടുത്തുന്നതാണ് പുസ്തകം.
സാധാരണക്കാർ മുതൽ രാഷ്ട്രീയ സാംസ്കാരിക നായകരുടെവരെ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള വിലയിരുത്തലും പുസ്തകത്തിലുണ്ട്. സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ജയന്ത്, ബി.ആർ.എം. ഷഫീർ, പഴകുളം മധു, ജി.എസ്. ബാബു, മോഹനൻ പാറക്കടവ്, കോട്ടയിൽ രാധാകൃഷ്ണൻ, രജിൽ എസ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. പുസ്തക രചയിതാവ് സമീർ ഏറാമല പങ്കെടുത്തു. കോഴിക്കോട് ഹരിതം ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.