മലയാള ലളിത സംഗീതശാഖയിൽ തന്റെതായ വഴിയിലൂടെ പാട്ടെഴുത്തുകാരനും സംഗീതഞ്ജനുമായി ഇരിപ്പിടം സ്വന്തമാക്കിയ ഇ.വി. വത്സന്റെ നാളിതുവരെ കേട്ട പാട്ടുകൾ ഇനി പുസ്തകരൂപത്തിൽ. ‘മധുമഴ തന്ന മധുര ജന്മം’ എന്ന പേരിൽ ദേശശബ്ദം പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
‘അമ്മക്കുയിലേ ഒന്നു പാടൂ', ‘ഈ മനോഹര ഭൂമിയില്‍', ‘കഴിഞ്ഞുപോയ കാലം', ‘മൊഴി ചൊല്ലിപ്പിരിയുമ്പോള്‍', ‘കണ്ണാ വരം തരുമോ' തുടങ്ങിയ പാട്ടുകള്‍ മലയാളി ഏറ്റെടുത്തു. കഴിഞ്ഞു പോയ കാലം.. എന്ന പാട്ടിന് വയസ് 53-ആയി. അറക്കിലാട്ടെ ദർശന കലാസമിതിക്ക് വേണ്ടി സംവിധാനം ചെയ്ത ‘പ്രതീക്ഷ’ എന്ന നാടകത്തിനുവേണ്ടിയാണീ പാട്ട് രചിച്ചത്. ആൽബം എന്ന വാക്ക് മലയാളിക്ക് പരിചിതമാകുന്നതിന് മുൻപ് ‘മധുമഴ' എന്ന പേരില്‍ 10 പാട്ടുകളുമായി കാസറ്റിറങ്ങി. ഇതോടെ, വത്സൻമാഷിന്‍റെ പാട്ട് മലയാളി ഉള്ളിടത്തെല്ലാം എത്തി.
തന്റെ വരികൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങുമ്പോൾ ഇ.വി. വത്സൻമാഷ് പറയുന്നതിങ്ങനെ...‘‘ഒരു കാസറ്റു 30 രൂപക്ക് വാങ്ങാൻ പ്രിപ്പെട്ടവരോട് അഭ്യർത്ഥിച്ച കാലം ഓർമ്മയുണ്ട് .ആ. കൗമാര യൗവ്വന കാലവും കടന്ന്, കാലം നാലുപതിറ്റാണ്ട് പിന്നിട്ടു.പ്രാണനുഭയന്ന് കാലം നീക്കുമിപ്രായത്തിൽ ഒരുപുസ്തക മോഹം. ആ മോഹ സാക്ഷാത്ക്കാരത്തിന് തുണയായി ദേശശബ്ദം പബ്ലിക്കേഷൻസ്. ദേശശബ്ദം സാരഥിക്കും, ബാലകൃഷ്ണൻ മാഷിനും അവരോടൊപ്പം ചേർന്ന പ്രിയ ദേശശബ്ദം ടീമിലെ ഓരോരുത്തർക്കും നന്ദി. ഈ മുഹൂർത്തം ധന്യമാക്കിയ ജനപ്രിയ ഗായകനും, സംഗീത സംവിധായകനുമായ ശ്രീ : ജാസിഗിഫ്റ്റിനും ആ വഴിയിലേക്കെത്തിച്ചു തന്ന ഗിരീഷ് ഗോപാലിനും സ്നേഹാദരങ്ങൾ. ഒപ്പം എൻ്റെ മധുമഴയെ പ്രണയിച്ചു നനഞ്ഞവരെല്ലാം ഈ പുസ്തകത്തെ കൂടി ഹൃദയത്തിലേറ്റുമെന്ന് എൻ്റെ വിശ്വാസം. കഴിയുമെങ്കിൽ ഓരോരുത്തരും ഒരു പുസ്തകം വാങ്ങി വായിക്കുക. പുസ്തക വില 290. ആണെങ്കിലും നിങ്ങൾക്ക് ഇപ്പോഴെ -250 GPay തന്ന് സഹകരിക്കാം. പുസ്തകം ലഭിക്കും G-pay - No. 9847886646’’. കഴിഞ്ഞ ദിവസം പ്രശസ്തഗായകൻ ജാസിഗിഫ്റ്റ് പുസ്തകത്തിന്റെ കവർ പ്രകാശനം നിർവഹിച്ചു. പുസ്തകം പ്രകാശനം വടകരയിൽ വിപുലമായി നടത്താനാണ് സംഘാടകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.