കാ​ട്ടാ​ൽ പു​സ്ത​ക​മേ​ളക്ക് തുടക്കംകുറിച്ച് ​സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാ​ജി എ​ൻ. ക​രു​ൺ കാ​ട്ടാ​ലി​ൽ ചു​വ​ട്ടി​ലെ ക​ൽ​വി​ള​ക്കി​ൽ തി​രി തെ​ളി​ക്കു​ന്നു

കാട്ടാൽ പുസ്തകമേളക്ക് തുടക്കം

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യു​ടെ സാം​സ്കാ​രി​കോ​ത്സ​വ​മാ​യ കാ​ട്ടാ​ൽ പു​സ്ത​ക​മേ​ള 2022ന് ​തു​ട​ക്ക​മാ​യി. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ

ചെയർമാൻ ഷാ​ജി എ​ൻ. ക​രു​ൺ കാ​ട്ടാ​ലി​ൽ ചു​വ​ട്ടി​ലെ ക​ൽ​വി​ള​ക്കി​ൽ തി​രി​തെ​ളി​ച്ച​തോ​ടെ​യാ​ണ് പു​സ്ത​ക​മേ​ള​ക്ക് തു​ട​ക്ക​മാ​യ​ത്. ഐ.​ബി. സ​തീ​ഷ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് പ്ര​ഫ.​എ​ൻ. ജ​യ​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി. ഗാ​യി​ക കെ.​എ​സ്. ചി​ത്ര, ജി. ​സ്റ്റീ​ഫ​ൻ എം.​എ​ൽ.​എ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഐ. ​സാ​ജു, കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​അ​നി​ൽ​കു​മാ​ർ, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ. ​സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ കെ. ​ഗി​രി ന​ന്ദി പ​റ​ഞ്ഞു. 2022ലെ ​കാ​ട്ടാ​ൽ പു​ര​സ്കാ​രം ഗാ​യി​ക കെ.​എ​സ്. ചി​ത്ര​ക്ക് സ​മ്മാ​നി​ച്ചു. കാ​ട്ടാ​ൽ പ​ത്രി​ക​യു​ടെ കെ.​എ​സ്. ചി​ത്ര വി​ശേ​ഷാ​ൽ പ​തി​പ്പ് പ്ര​ഫ. എ​ൻ. ജ​യ​രാ​ജ് ഐ.​ബി. സ​തീ​ഷ് എം.​എ​ൽ.​എ​ക്ക് ന​ൽ​കി​യും കാ​ട്ടാ​ൽ പ​ത്രി​ക 2022 സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ. ക​രു​ൺ, ജി. ​സ്റ്റീ​ഫ​ൻ എം.​എ​ൽ.​എ​ക്ക് ന​ൽ​കി​യും പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് നി​ര​വ​ധി ഗാ​യ​ക​രും ന​ടീ​ന​ട​ന്മാ​രും ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ന്ന കൈ​ര​ളി ചാ​ന​ൽ സം​ഘ​ടി​പ്പി​ച്ച ഉ​ത്സ​വ് 2022 മെ​ഗാ ഇ​വ​ൻ​റ് ന​ട​ന്നു. പ​ത്ത് ദി​വ​സം നീ​ളു​ന്ന കാ​ട്ടാ​ൽ പു​സ്ത​ക​മേ​ള മേ​യ് 27ന് ​സ​മാ​പി​ക്കും.

Tags:    
News Summary - kattal book fest starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT