അ​ഭി​ലാ​ഷ്

കോഴിക്കോട് സ്വദേശിയുടെ പുസ്തകം യു.കെയിലെ ബെസ്റ്റ് സെല്ലർ

ഓമശ്ശേരി: യു.കെയിലെ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളിൽ ഓമശ്ശേരി തോട്ടത്തിൻകടവ് സ്വദേശിയുടെ രചനയും. തോട്ടത്തിൻകടവിലെ സി.എസ്. അഭിലാഷിന്റെ മൈൻഡ് അണ്ടർ മൈക്രോസ്കോപ് എന്ന പുസ്തകത്തിനാണ് വലിയ ആവശ്യക്കാരുള്ളത്. ആമസോണിൽ നമ്പർ വൺ ബെസ്റ്റ് സെല്ലർ ടാഗ് നേടി ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് അഭിലാഷ്.

ഫിലോസഫി, സോഷ്യോളജി, മെഡിസിൻ, സോഷ്യൽ കൾച്ചറൽ ഹിസ്റ്ററി വിഭാഗങ്ങളിലാണ് അഭിലാഷിന്റെ പുസ്തകം ബെസ്റ്റ് സെല്ലർ ടാഗ് കരസ്ഥമാക്കിയത്. മനശ്ശാസ്ത്ര തത്ത്വചിന്താരംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പ്രശസ്തരിൽ പുസ്തകം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

ലോക് ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പുകൾക്ക് വായനക്കാർ കൂടിയതാണ് പുസ്തകമാക്കാൻ അഭിലാഷിനെ പ്രേരിപ്പിച്ചത്. മനശ്ശാസ്ത്ര പഠനത്തിലെ സാങ്കേതിക ശബ്ദങ്ങൾ ഒഴിവാക്കി സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിലാണ് മൈൻഡ് അണ്ടർ മൈക്രോ സ്കോപ് രചിച്ചത്. ഇതാണ് ബെസ്റ്റ് സെല്ലറാവാൻ കാരണമായത്.

എൻജിനീയറിങ് ബിരുദധാരിയായ അഭിലാഷ് യു.കെയിൽ സൈക്കോളജി പി.ജി വിദ്യാർഥിയാണ്. മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. റിട്ട. എസ്.ഐ ശിവദാസന്റെയും അധ്യാപികയായ കെ.ജി. വത്സലയുടെയും മകനാണ് അഭിലാഷ്.

Tags:    
News Summary - The Kozhikode native's book is a UK bestseller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT