അക്ഷരോത്സവം തിരികെയെത്തുന്നു...

കുവൈത്ത് സിറ്റി: കോവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ ഇടവേളക്കുശേഷം കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള തിരികെയെത്തുന്നു. 45ാം പുസ്തകമേള ഈമാസം 16 മുതൽ 26 വരെ മിശ്റഫ് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ നടക്കും. പാനൽ ഡിസ്കഷൻ, വർക്ഷോപ്പുകൾ, സ്റ്റോറി ടെല്ലിങ്, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. പുസ്തകങ്ങൾ വാങ്ങാനും പരിചയപ്പെടാനും മേള അവസരം ഒരുക്കുന്നു. സാഹിത്യ, സാംസ്കാരിക രംഗത്തെ ഉത്തേജിപ്പിക്കാനും ഇതുവഴിയാകുന്നു. ദേശീയ സാംസ്കാരിക, കല, സാഹിത്യ കൗൺസിലാണ് സംഘാടകർ.

1975 നവംബർ ഒന്നിനാണ് പ്രദർശനത്തിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. തുടർന്ന് എല്ലാ വർഷവും തുടർന്നുപോന്നു. കുവൈത്തിലെ കലാ സാംസ്കാരിക രംഗത്തെ വലിയമേളകളിലൊന്നാണ് പുസ്തകോത്സവം. പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും കുവൈത്തിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയാണിത്.

കുവൈത്തിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രസാധകരും പുസ്തകങ്ങളുമായി മേളയിൽ പങ്കെടുക്കും. വിജ്ഞാന സമ്പാദനത്തിന് ഏറ്റവും വലിയ മാർഗമാണ് വായനയെന്നും വിദ്യാർഥികളോട് പുസ്തകമേള സന്ദർശിക്കാനും വിദ്യാഭ്യാസ മന്ത്രാലയം അഭ്യർഥിച്ചു. 

Tags:    
News Summary - Literal Festival returns…

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT