കരുനാഗപ്പള്ളി: ‘കനലിൽ വിരിഞ്ഞ പൂക്കൾ’ എന്ന സഹദേവൻ പട്ടശ്ശേരിയുടെ പുസ്തകം പ്രകാശനം ചെയ്യാൻ മന്ത്രി കെ. രാധാകൃഷ്ണൻ നേരിട്ടെത്തുന്നു. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ തുളസിക്കതിർ നുള്ളിയെടുക്കാൻ എന്ന സൂപ്പർഹിറ്റ് കൃഷ്ണഭക്തിഗാനത്തിന്റെ രചയിതാവ് തൊടിയൂർ കല്ലേലിഭാഗം പട്ടശ്ശേരി വീട്ടിൽ സഹദേവൻ പട്ടശ്ശേരിക്കാണ് അസുലഭമായ അവസരം ഒരുങ്ങിയത്. കരുനാഗപ്പള്ളി സ്വദേശിനി ഹനാ ഫാത്തിമ എന്ന ഒമ്പതാം ക്ലാസുകാരി യൂട്യൂബിൽ പാടി ജനശ്രദ്ധയാകർഷിച്ചതോടെയാണ് സഹദേവൻ പട്ടശ്ശേരി തെൻറ ഗാനം ജനങ്ങൾ ഏറ്റെടുത്ത വിവരമറിയുന്നത്.
ഫോട്ടോഗ്രാഫറായ ഹാരിസ് ഹാരിയാണ് ഗാനത്തിന്റെ രചയിതാവിനെ കണ്ടെത്തി പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നത്. 35 വർഷം മുമ്പ് രചിച്ച ഗാനം സൂപ്പർ ഹിറ്റായതോടെ ഇതോടൊപ്പം അക്കാലത്തു രചിച്ച 30ഓളം ഗാനങ്ങളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനത്തിനാണ് രചയിതാവിന്റെ ആഗ്രഹം കേട്ടറിഞ്ഞ് പ്രകാശനത്തിനുള്ള തീയതി മന്ത്രി നേരിട്ട് വിളിച്ചറിയിച്ചത്. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനം ജനപ്രീതി നേടിയതോടെ പട്ടശ്ശേരിയുടെ സർഗാത്മകതയെ പരിഗണിച്ച് ജില്ല പഞ്ചായത്ത് 50,000 രൂപ അവാർഡ് നൽകിയിരുന്നു. ഈ തുക ഉപയോഗിച്ചാണ് 84കാരനായ അദ്ദേഹം കവിതാസമാഹാരം പുറത്തിറക്കുന്നത്. കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രി രാധാകൃഷ്ണൻ പ്രകാശനം നിർവഹിക്കണമെന്ന വാശിയിലായിരുന്നു രചയിതാവ്. 19ന് പുസ്തക പ്രകാശനം നിർവഹിക്കാമെന്ന് മന്ത്രി നേരിട്ട് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.