എം.എ. മുംതാസ് ടീച്ചറുടെ കവിത സമാഹാരമായ 'മിഴി'യുടെ പ്രകാശനം ചൊവ്വാഴ്ച നടക്കും. സമകാലീന സംഭവങ്ങളും അനുഭവങ്ങളും പ്രമേയങ്ങളാക്കിയുള്ള കവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൈരളി ബുക്സാണ് പ്രസാധകർ. ഡോ. കെ.എച്ച്. സുബ്രഹ്മണ്യനാണ് (ചെയർമാൻ ക്ഷേത്രകലാ അക്കാദമി) അവതാരിക എഴുതിയിരിക്കുന്നത്.
കാസർകോട് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്രവിഭാഗം അധ്യാപികയും എഴുത്തുകാരിയും പ്രഭാഷകയുമായ മുംതാസ് ടീച്ചർ ആനുകാലികങ്ങളിലും റേഡിയോ നിലയങ്ങളിലും പ്രഭാഷണങ്ങളും കവിതകളും അവതരിപ്പിച്ചുവരുന്നു. കണ്ണൂർ പെരിങ്ങോം സ്വദേശിയാണ്. കഴിഞ്ഞ വർഷം പയ്യന്നൂർ ഫോറസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'ഓർമയുടെ തീരങ്ങളിൽ' കവിത സമാഹാരം ചർച്ച ചെയ്യപ്പെട്ടിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.