ഷാര്‍ജ: ആത്മകഥയായ 'ഓർമച്ചെപ്പി'ന്റെ രണ്ടാം പതിപ്പുമായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഷാർജ പുസ്തകോത്സവത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ് പ്രകാശനം ചെയ്തത്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് എം.എം. ഹസനെന്ന് യൂസുഫലി പറഞ്ഞു. പൊതുരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള അരനൂറ്റാണ്ടിലേറെക്കാലത്തെ ഓർമകളും അനുഭവങ്ങളുമാണ് ഓര്‍മ്മച്ചെപ്പ് എന്ന പുസ്തകത്തിലൂടെ താന്‍ എഴുതിയതെന്ന് എം.എം. ഹസന് പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ആദ്യ കോപ്പി ഏറ്റുവാങ്ങി. മാധ്യമ പ്രവര്ത്തകന് എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തി.
ഇത് സ്നേഹത്തിന്റെ പുസ്തകമാണെന്ന് അവതാരിക എഴുതിയ കഥാകാരന് ടി. പത്മനാഭന് വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്. തമ്പാന്, ജയ്ഹിന്ദ് ടി.വി ചെയര്മാന് അനിയന്‍കുട്ടി, ഷാര്‍ജ ഗവൺമെന്റിലെ പ്രോട്ടോകോള്‍ ഓഫിസര്‍ ബദര്‍ മുഹമ്മദ് അല്‍ സാബി, ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവന് വാഴശ്ശേരില്‍, കെ.എം.സി.സി പ്രതിനിധിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ ടി.വി. നസീര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവര്ത്തകന് എല്‍വിസ് ചുമ്മാര്‍ സ്വാഗതവും എം.എം. ഹസന്റെ മകള്‍ നിഷ ഹസന് നന്ദിയും പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, നടന് മോഹന്‍ലാല്‍, ഡോ. ശശി തരൂര്‍ എം.പി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി എന്നിവര്‍ പുസ്തകത്തിന് വിഡിയോ വഴി ആശംസ നേര്‍ന്നു. ഡി.സി ബുക്സാണ് പ്രസാധകര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.