കോൺഗ്രസ് നേതാവ് എം.എം. ഹസന്റെ അരനൂറ്റാണ്ടുകാലത്തെ ജീവിതാനുഭവങ്ങളും രാഷ്ട്രീയ ചരിത്രവും കോര്‍ത്തിണക്കി രചിച്ച 'ഓർമച്ചെപ്പ്'ആത്മകഥയുടെ രണ്ടാം പതിപ്പ് ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്യും. നവംബര്‍ ആറിന് ഞായറാഴ്ച രാത്രി ഏഴിന് ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പരിപാടി.
നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ. യൂസുഫലി പ്രകാശനം നിര്‍വഹിക്കും.
എം.എം. ഹസന്റെ ഏഴു പതിറ്റാണ്ടുകാലത്തെ ജീവിതയാത്രയാണ് പുസ്തകം. പൊതുരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള അരനൂറ്റാണ്ടുകാലത്തെ ഓർമകള്‍ എഴുതിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ പ്രവാസികാര്യ മന്ത്രി, കെ.പി.സി.സിയുടെ മുന്‍ പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ തുടങ്ങിയ ചുമതലകൾ വഹിച്ച കാലത്തെ ഓർമകളും പങ്കുവെക്കുന്നു. കറന്റ് ബുക്സാണ് പ്രസാധകര്.
പ്രകാശന ചടങ്ങിൽ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം അധ്യക്ഷത വഹിക്കും. ടി. പത്മനാഭനാണ് അവതാരിക. മാധ്യമ പ്രവര്ത്തകന് എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തും. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്. തമ്പാന്, എസ്.എഫ്.സി ഗ്രൂപ് ചെയര്മാന് കെ. മുരളീധരന്, ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവന് വാഴശേരില്‍, കെ.എം.സി.സി യു.എ.ഇ പ്രസിഡന്റ് ഡോ. പൂത്തൂര്‍ റഹ്മാന്, ഡി.സി ബുക്സ് സി.ഇ.ഒ രവി ഡീസി, നിഷ ഹസ്സന് എന്നിവര്‍ സംബന്ധിക്കും. എം.എം. ഹസന് മറുപടി പ്രസംഗം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.