മി​ത്തു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തെ​ങ്ങ​​നെ?

'നി​രീ​ശ്വ​ര​ന്‍ എ​ന്നൊ​രു എ​തി​ര്‍ദൈ​വം പ്ര​പ​ഞ്ച​ത്തി​ലെ സ​ക​ല ഈ​ശ്വ​ര സ​ങ്ക​ൽ​പ​ങ്ങ​ള്‍ക്കും ബ​ദ​ലാ​യി ആ​ദ്യ​മാ​യി അ​വ​ത​രി​ക്ക​പ്പെ​ട്ട മു​ഹൂ​ര്‍ത്ത​മി​ത​ത്രേ. ച​രി​ത്ര​ത്തെ ഒ​ന്ന് പ​കു​ത്തു​നോ​ക്കാ​ന്‍ ത​യാ​റു​ള്ള സ​ത്യാ​ന്വേ​ഷ​ക​ര്‍ മാ​ത്രം തു​ട​ര്‍ന്ന് വാ​യി​ക്കു​ക'.

2014 ആ​ഗ​സ്റ്റി​ല്‍ പു​റ​ത്തി​റ​ങ്ങി​യ വി.​ജെ. ജെ​യിം​സി​ന്‍റെ നി​രീ​ശ്വ​ര​ന്‍ എ​ന്ന നോ​വ​ലി​ന്റെ ആ​ദ്യ അ​ധ്യാ​യ​ത്തി​ലെ ഈ ​മു​ന്ന​റി​യി​പ്പ് വാ​യി​ച്ചു പി​ന്മാ​റി​യ വാ​യ​ന​ക്കാ​ര്‍ നി​ര്‍ഭാ​ഗ്യ​വാ​ന്മാ​ര​ത്രേ. പി​ല്‍ക്കാ​ല​ത്ത് മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച നോ​വ​ലു​ക​ളി​ല്‍ ഒ​ന്നാ​യി ക​രു​ത​പ്പെ​ടു​ന്ന ഒ​രു കൃ​തി​യു​ടെ വാ​യ​നാ​നു​ഭ​വ​മാ​ണ് അ​വ​ര്‍ ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്!

ആ​ന്റ​ണി, ഭാ​സ്ക​ര​ന്‍, സ​ഹീ​ര്‍ എ​ന്നീ സു​ഹൃ​ത്തു​ക്ക​ള്‍ ത​ദ്ദേ​ശ​ത്തെ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ദേ​വ​ത്തെ​രു​വി​ല്‍ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ഭാ​സ​സം​ഘ​മാ​യി വാ​ഴു​ന്നി​ട​ത്താ​ണ് നോ​വ​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ആ​സ്ഥാ​നം പ​ര​സ്പ​രം കെ​ട്ടു​പി​ണ​ഞ്ഞു നി​ല്‍ക്കു​ന്ന ആ​ലി​ന്റെ​യും മാ​വി​ന്റെ​യും ചു​വ​ടെ​യു​ള്ള വൃ​ക്ഷ​ത്ത​റ​യാ​യി​രു​ന്നു. അ​വി​ടെ വെ​ച്ചാ​ണ് ആ​ന്റ​ണി​യു​ടെ മ​ന​സ്സി​ല്‍ സ​ക​ല ഈ​ശ്വ​ര​ന്മാ​ര്‍ക്കും ബ​ദ​ലാ​യി നി​ല്‍ക്കു​ന്ന നി​രീ​ശ്വ​ര​ന്‍ എ​ന്ന വി​പ​രീ​ത ഈ​ശ്വ​ര​സൃ​ഷ്ടി​യു​ടെ ബീ​ജാ​വാ​പം ന​ട​ക്കു​ന്ന​ത്. പി​ന്നീ​ട് ഈ ​നി​രീ​ശ്വ​ര സ​ങ്ക​ൽ​പം പ​ടി​പ​ടി​യാ​യി വി​ക​സി​ക്കു​ന്ന​തും ഒ​രു ഗ്രാ​മ​ത്തി​ന്റെ​ത​ന്നെ ച​രി​ത്രം മാ​റ്റി​യെ​ഴു​തു​ന്ന​തു​മാ​ണ് ഈ ​നോ​വ​ലി​ന്റെ ഇ​തി​വൃ​ത്തം.

ഇ​ന്നു​വ​രെ ഒ​രു ഈ​ശ്വ​ര പ്ര​തി​ഷ്ഠ​ക്കും സം​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത വൈ​രൂ​പ്യ​ങ്ങ​ളോ​ടെ നി​രീ​ശ്വ​ര​ന്റെ പ്ര​തി​ഷ്ഠാ​പ​ന​വും താ​മ​സി​യാ​തെ ആ​രാ​ധ​ന​യും തു​ട​ങ്ങു​ന്നു. പ​തു​ക്കെ പ​തു​ക്കെ ആ​ഭാ​സ​സം​ഘ​ത്തി​ന്‍റെ എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലും തെ​റ്റി​ച്ചു​കൊ​ണ്ട് ഗ്രാ​മ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ങ്ങ​ളി​ല്‍ നി​രീ​ശ്വ​ര​ന്‍ ഇ​ട​പെ​ട്ടു​തു​ട​ങ്ങു​മ്പോ​ള്‍ നോ​വ​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പി​ടി​യി​ല്‍നി​ന്ന് കു​ത​റി​മാ​റി സ​ഞ്ച​രി​ച്ചു തു​ട​ങ്ങു​ന്നു. ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ അ​ന്യ​സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു​പോ​ലും നി​രീ​ശ്വ​ര​ന്റെ അ​നു​ഗ്ര​ഹ​ങ്ങ​ള്‍ക്കാ​യി ആ​ള്‍ക്കാ​ര്‍ വ​ന്നു​തു​ട​ങ്ങു​മ്പോ​ള്‍ സ്ര​ഷ്ടാ​വി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന സൃ​ഷ്ടി​യാ​യി പ​രി​ണ​മി​ക്കു​ന്ന നി​രീ​ശ്വ​ര​നെ സം​ഹ​രി​ക്കാ​തെ നി​ര്‍വാ​ഹ​മി​ല്ലെ​ന്നു വ​രു​ന്നു.

അ​പ്പോ​ഴേ​ക്കും നോ​വ​ല്‍ വാ​യ​ന​ക്കാ​രെ കീ​ഴ​ട​ക്കു​ന്ന ഒ​ര​നു​ഭ​വ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കും.നോ​വ​ലി​ന്റെ ക​ഥ മു​ഴു​വ​ന്‍ പ​റ​യു​ക ല​ക്ഷ്യ​മ​ല്ലാ​ത്ത​തു​കൊ​ണ്ട് ഇ​വി​ടെ നി​ര്‍ത്തേ​ണ്ടി വ​രു​ന്നു. നോ​വ​ല്‍ ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ബെ​സ്റ്റ് സെ​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ണ്. വി​ശ്വാ​സ​ത്തി​ന്റെ​യും അ​വി​ശ്വാ​സ​ത്തി​ന്റെ​യും അ​തി​ര്‍ത്തി​ക​ള്‍ നേ​ര്‍ത്ത​താ​ണെ​ന്ന് പ​റ​യു​ന്ന, മി​ത്തു​ക​ള്‍ എ​ങ്ങ​നെ ഉ​ണ്ടാ​വു​ന്നു എ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഈ ​പു​സ്ത​കം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി, വ​യ​ലാ​ര്‍ അ​വാ​ര്‍ഡു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Nireeshwaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT