അറിയപ്പെടാതെ പോകുന്ന ഒരുപാടു കഥകൾ നമുക്കെല്ലാമുണ്ട്. അങ്ങനെയുള്ള അനുഭവങ്ങളും ഭാവനകളും അടങ്ങുന്ന 51 കഥകളുടെ നേർ കാഴ്ചയാണ് 'പല്ലില്ലാത്ത ചിരികൾ'. ഏഴുവർഷമായി ആസ്റ്റർ ഹോസ്പിറ്റലിൽ ജീവനക്കാരിയായ റസീന ഹൈദറാണ് രചയിതാവ്.
ഷാർജ ആസ്റ്റർ ഹോസ്പിറ്റലിൽ അസി. മാനേജറായി ജോലിചെയ്യുന്ന റസീന ജോലിത്തിരക്കിനിടയിൽ വീണുകിട്ടുന്ന സമയങ്ങളാണ് എഴുത്തിനായി ചെലവഴിക്കുന്നത്. സരസവും ലളിതവുമായ ഭാഷയിൽ ഫേബിയൻ ബുക്സ് പുറത്തിറക്കുന്ന പുസ്തകം റസീനയുടെ ആദ്യ കഥാസമാഹാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.