30 വർഷം പിന്നിടുന്ന പ്രവാസ ജീവിതത്തിനിടയിൽ ഇസ്മയിൽ കൂളത്ത് എഴുതിയ ആദ്യ കഥാസമാഹാരമാണ് 'പൊക്കിൾക്കൊടിയുടെ ഭൂപടം'. കാലത്തെയും ചരിത്രത്തെയും രേഖപ്പെടുത്തുന്ന 13 കഥകൾ. ഷാർജയിൽ ആഭരണ നിർമാണശാല നടത്തുന്ന കഥാകൃത്തിന്റെ കഥകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സി. രാധാകൃഷ്ണന്റെ അവതാരികയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: 'മഹാസങ്കടങ്ങളുടെ തേനീച്ചക്കൂട്ടിൽനിന്ന് ഇറ്റുവീഴുന്ന അമൃതകണങ്ങളാണ് ഈ കഥകൾ'. സൈകതം ബുക്സാണ് പ്രസാധകർ. നവംബർ നാലിന് വൈകീട്ട് 6.30ന് ഷാർജ പുസ്തകോത്സവവേദിയിൽ കഥാകൃത്ത് കെ.പി. രാമനുണ്ണി മാധ്യമപ്രവർത്തകൻ സാദിഖ് കാവിലിന് പുസ്തകം നൽകി പ്രകാശനംചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.