ആനക്കര (പാലക്കാട്): മലയാളത്തിലെ വിഖ്യാത ചെറുകഥ സമാഹാരമായ ടി. പത്മനാഭെൻറ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'ക്ക് അറബി ഭാഷയില്‍ വിവര്‍ത്തനം. തണ്ണീര്‍ക്കോട് കരിമ്പ സ്വദേശിയും വിപ്രോ കമ്പനിയിലെ അറബിക് ഡോക്യുമെൻറ് അനലിസ്റ്റുമായ അബ്ദുല്ല വാഫിയാണ് വിവര്‍ത്തനം ചെയ്തത്. ഈജിപ്തിലെ പ്രസാധകരായ ദാറു സുക്രിയയാണ് പുസ്തകം പുറത്തിറക്കുന്നത്.
ചെറുകഥകള്‍ മാത്രം എഴുതിയ ടി. പത്മനാഭെൻറ പുസ്തക സമാഹാരങ്ങളിലൊന്നായ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'യില്‍ 12 കഥകളാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച ഈ സമാഹാരം നേരത്തേ നിരവധി വിദേശ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷിന് പുറമെ റഷ്യന്‍, ഫ്രഞ്ച്, ജർമന്‍ തുടങ്ങിയ ഭാഷകളില്‍ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബിയിൽ 'ഫത്താഅത്തുന് തന്സുറുളൗഅ' പേരിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. വിവര്‍ത്തനം നിർവഹിച്ച അബ്ദുല്ല വാഫി നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ച് ശ്രേദ്ധയനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.