മതംമാറ്റ നിരോധനം, ജനസംഖ്യ നിയന്ത്രണം; ആശങ്ക പങ്കുവെച്ച് രണ്ടു പുസ്തകങ്ങൾ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കുന്ന മതപരിവർത്തനവിരുദ്ധ നിയമം, പാർലമെന്‍റിൽ അവതരിപ്പിച്ച ജനസംഖ്യ നിയന്ത്രണ ബില്ല് എന്നിവയിലെ ആശങ്കകൾ പങ്കുവെക്കുന്ന രണ്ടു പുസ്തകങ്ങൾ സ്റ്റുഡന്‍റ് ഇസ്‍ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയും സെന്‍റർ ഫോർ എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്ങും ചേർന്ന് പുറത്തിറക്കി.

‘ജനസംഖ്യ നിയന്ത്രണവും ഇന്ത്യൻ മുസ്ലിംകളും: അപരത്വത്തിന്‍റെ ഭയം’ എന്ന തലക്കെട്ടിൽ ജെ.എൻ.യു വിദ്യാർഥികളായ എസ്. ശ്യാമ, ജാവേദ് അലി എന്നിവർ തയാറാക്കിയ ഗവേഷണ പ്രബന്ധവും ‘മതപരിവർത്തനവിരുദ്ധ നിയമം’ എന്ന തലക്കെട്ടിൽ ജാമിഅ മില്ലിയ സർവകലാശാല നിയമ വിദ്യാർഥി അർഷദ് ഖാൻ തയാറാക്കിയ പ്രബന്ധവുമാണ് ഡൽഹി പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ പുസ്തകരൂപത്തിൽ പുറത്തിറക്കിയത്.

ഈ രണ്ടു പ്രശ്‌നങ്ങളും മതന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരെ ആയുധമാക്കിയെന്നും ഭൂരിപക്ഷ ഹിന്ദുസമൂഹത്തെ ഭയപ്പെടുത്തുന്നതായും പഠനങ്ങൾ അവകാശപ്പെടുന്നതായി എസ്.ഐ.ഒ ജനറൽ സെക്രട്ടറി അഹ്മദ് മുസഖിർ പറഞ്ഞു.

Tags:    
News Summary - Prohibition of conversion, population control; Two books with shared concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.