കൊച്ചി: അഞ്ച് കൊലക്കേസുകളിൽ പ്രതിയായ റിപ്പർ ജയാനന്ദൻ ജയിലിൽവെച്ചെഴുതിയ ‘പുലരി വിരിയും മുമ്പെ’ നോവൽ പൊലീസ് അകമ്പടിയിൽ പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബ്ബിൽ ജയാനന്ദന്‍റെ സാന്നിധ്യത്തിലാണ് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പുസ്തകം പ്രകാശനം ചെയ്തത്.
ജയാനന്ദന്‍റെ മകളും അഭിഭാഷകയുമായ കീർത്തിയുടെ ഭർതൃപിതാവും റിട്ട. എസ്.ഐയുമായ കെ.പി. രാജഗോപാൽ ഏറ്റുവാങ്ങി. 17 വർഷമായി ജയിലിൽ കഴിയുന്ന ജയാനന്ദന് പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ ഹൈകോടതി പരോൾ അനുവദിച്ചിരുന്നു. എല്ലാ വിശുദ്ധർക്കും ഒരു ഭൂതകാലവും എല്ലാ പാപികൾക്കും ഒരു ഭാവിയുമുണ്ടെന്ന് ജ. നാരായണക്കുറുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.