ശശിധരൻ കല്ലേരിയുടെ അക്ഷരക്കഥകളുടെ സമാഹാരം ശ്രീമൻ നാരായണൻ പ്രകാശനം ചെയ്യുന്നു 

അക്ഷരം പഠിക്കാൻ കുട്ടിക്കഥകളുമായ് കല്ലേരി മാഷ് 

ആലുവ: അക്ഷരവും ചിഹ്നവും പഠിക്കാൻ ബുദ്ധിമുട്ട്് അനുഭവപ്പെടുന്നവർക്ക് അത് പഠിക്കാനായ് അക്ഷരക്കഥകളുടെ സമാഹാരം തയാറാക്കിയിരിക്കുകയാണ് ഏലൂർ ഫാക്ട് ഈസ്റ്റേൺ സ്കൂൾ അധ്യാപകനായ ശശിധരൻ കല്ലേരി. ഓൺലൈനായി നടന്ന ചടങ്ങിൽ സാഹിത്യകാരനും ഗാന്ധിയനും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീമൻ നാരായണൻ പുസ്തക പ്രകാശനം നടത്തി.

അക്ഷരലോകത്തിന് പകരംവക്കാനാകാത്ത നൂതന സങ്കേതങ്ങൾ ഉൾക്കൊള്ളിച്ച ബാലസാഹിത്യ കൃതിയാണ് അക്ഷരത്താളുകൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 50 അക്ഷരങ്ങൾ ഹൃദിസ്ഥമാക്കാൻ കഴിയുന്ന വിധം തയാറാക്കിയ 30 കൊച്ചുകഥകളിലായി ശാസ്ത്രവും, പ്രകൃതി സംരക്ഷണം, തമാശയും, ജീവ കാരുണ്യവും, സുദ്യഢമായ കുടുംബ ബന്ധങ്ങളും ഇഴ ചേർത്തു കൊണ്ട് ഗുണപാഠ രീതിയിലാണ് കഥകൾ തയാറാക്കിയിരിക്കുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡയറ്റ് സീനിയർ ലക്ചറർ നിഷ പന്താവൂർ പറഞ്ഞു.

നൂതനമായ നിരവധി പ്രവർത്തനങ്ങളിലൂടെ സ്വന്തം വിദ്യാർഥികളുടെ പൾസറിഞ്ഞ് നിരവധിയായ നൂതന സംരംഭങ്ങൾ സമുഹത്തിന് സമർപ്പിക്കുന്ന ശശിധരൻ കല്ലേരി സ്വപ്രയത്‌നവും നിശ്ചയധാർഢ്യവും കൊണ്ട് അധ്യാപക സമൂഹത്തിന് മാതൃകയായിരിക്കുന്ന നല്ലൊരു അധ്യാപകനാണെന്ന് കല്ലേരി മാഷിന്‍റെ ഗുരുനാഥ ദമ്പതിമാരായ സരസ്വതി ചേറ്റൂർ, ആർ. രാജഗോപാലൻ നായർ എന്നിവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മുൻ പ്രധാനാധ്യാപകൻ കെ.എൽ. ആൽബി, ഫാക്ട് മാനേജിങ് ട്രസ്റ്റി സുന്ദരി ലക്ഷമണൻ, പ്രധാന അധ്യാപിക എം.എസ്. ഷക്കീല ബീവി, എം. വിദ്യ, എച്ച്.എം ഫോറം സെക്രട്ടറി കെ.എൽ. പ്ലാസിഡ്, ധന്യ മനോജ് എന്നിവർ സംസാരിച്ചു. ശശിധരൻ കല്ലേരി നന്ദി പറഞ്ഞു. എല്ലാ കുട്ടികൾക്കും ഈ പുസ്തകം ഉപകരിക്കാനായി ഒാൺലൈനിലൂടെ സൗജന്യമായി ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് ഗ്രസ്ഥകാരൻ.

Tags:    
News Summary - Sasidharan Kalleri's New Book Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT