കൊച്ചി: നാല് ഇംഗ്ലീഷ് നോവലുകള്‍ ഉൾപ്പെടുന്ന പരമ്പര പ്രസിദ്ധീകരിക്കാനൊരുങ്ങി ഏഴാം ക്ലാസുകാരി. ഒറ്റപ്പാലം സ്വദേശിയും എറണാകുളം രാജഗിരി പബ്ലിക് സ്കൂള്‍ വിദ്യാർഥിനിയുമായ സന സാജനാണ് ബാലസാഹിത്യകാരി. പരമ്പരയിലെ ആദ്യ പുസ്തകം 'ക്ലെറ്റ മാക്സണ്‍ ആൻഡ് ദ ക്വസ്റ്റ്' മന്ത്രി പി. രാജീവ് ഞായറാഴ്ച പ്രകാശനം ചെയ്യും. വൈകീട്ട് മൂന്നിന് ലുലു മാരിയറ്റ് ഹോട്ടലില്‍ എഴുത്തുകാരി ഡോ. മ്യൂസ് മേരി ജോർജ് പുസ്തകം ഏറ്റുവാങ്ങും. പത്തു വയസ്സ് തികയും മുേമ്പ എഴുതി തുടങ്ങിയ നോവല്‍ രണ്ടു വർഷം കൊണ്ടാണ് സന പൂർത്തിയാക്കിയത്.
നോവലിെൻറ രണ്ടാം ഭാഗമായ 'ക്ലെറ്റ മാക്സണ്‍ ആൻഡ് ദ റൈസ് ഓഫ് ദ മൊണാർക്ക്' ഡിസംബറില്‍ പുറത്തിറങ്ങും. പൈതല്‍ ബുക്സാണ് പ്രസാധകർ. വളരെ ചെറുപ്പം മുതലേ ഇംഗ്ലീഷ് നോവലുകളും കഥകളും വായിച്ചിരുന്ന സന എട്ടാം വയസ്സിലാണ് ചെറു നോവലുകള്‍ എഴുതിത്തുടങ്ങിയത്. 11 വയസ്സുകാരി ക്ലെറ്റ മാക്സന് മാന്ത്രിക ലോകത്തില്‍ എത്തിച്ചേരുന്നതും കഠിനമായ വെല്ലുവിളികർ നേരിടുന്നതുമാണ് നോവലിെൻറ ഇതിവൃത്തം.
കണ്‍സൾട്ടൻറ് ന്യൂറോളജിസ്റ്റ് ഡോ. സാജെൻറയും ഗൈനക്കോളജിസ്റ്റ് ഡോ. സ്വപ്നയുടെയും മകളാണ് സന സാജന്. രാജഗിരി പബ്ലിക് സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സയനയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.