ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽ കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച 'മാധ്യമം ബുക്സ്' ഇത്തവണയും സജീവ സാന്നിധ്യമാകും. മേളയിലെ 'ഗൾഫ് മാധ്യമം' പവലിയന്റെ ഭാഗമായാണ് 'മാധ്യമം ബുക്സ്' പ്രവർത്തിക്കുക. ഗാന്ധി, നെഹ്റു: ആക്ഷേപങ്ങൾക്ക് മറുപടി, സവർണ സംവരണം കേരള മോഡൽ, ഗാന്ധി എന്തുകൊണ്ട്: വായന, മാധ്യമം കഥകൾ, മാധ്യമം കവിതകൾ, ജുഡീഷ്യൽ കർസേവ, സ്മാർട്ട് പാരൻറിങ്, പാട്ടോരച്ചില്ലകൾ, പൗരത്വ സമരപുസ്തകം, ടെലിസ്കോപ് തുടങ്ങി 14 പുസ്തകങ്ങളാണ് നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡോ. കഫീൽ ഖാൻ രചിച്ച 'ഓക്സിജൻ: ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകൾ' എന്ന പുസ്തകം പുസ്തക മേളയിൽ പ്രകാശിതമാകുന്നുണ്ട്.
'മാധ്യമം' കുടുംബത്തിൽനിന്നുള്ള ഏറ്റവും പുതിയ അക്ഷരോപഹാരമായ 'മാധ്യമം വാരിക' വെബ്സീൻ വരിചേരാനും പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 'മാധ്യമം' ആഴ്ചപ്പതിപ്പിന്റെ ഡിജിറ്റൽ രൂപമായ വെബ്സീൻ ലോകത്തെവിടെയിരുന്നും മൊബൈൽ/കമ്പ്യൂട്ടർ സ്ക്രീനിൽ ആഴ്ചപ്പതിപ്പ് വായിക്കാൻ അവസരമൊരുക്കുന്നു. കൂടാതെ പഴയ വാരികകളുടെ എഡിഷനുകൾ വായിക്കാനും അവസരമുണ്ട്. സാഹിത്യം, സിനിമ, കായികം, ചരിത്രം, സംഗീതം, രാഷ്ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള വിശകലനങ്ങളും നിരീക്ഷണങ്ങളും പ്രസിദ്ധീകരിക്കുന്ന വെബ്സീൻ സ്പെഷൽ ഓഫറിൽ സ്വന്തമാക്കാൻ ഒരുവർഷത്തേക്ക് 749 രൂപ മാത്രമാണ് ഈടാക്കുക. ലിങ്ക്: https://www.madhyamam.com/user/checkout?planId=261
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.