ഷാർജ: അനീഷ.പിയുടെ 'ദൈവം വന്നിട്ട് പോയപ്പോൾ' എന്ന കവിത സമാഹാരത്തിന്റെ വായനാനുഭവം പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ സംഘടിപ്പിച്ചു. വായന വിചാരം എന്ന പേരിൽ നടന്ന പരിപാടിയിൽ കവികളായ മുരളി മംഗലത്ത്, പി. ശിവപ്രസാദ്, സൈഫുദ്ദീൻ തൈക്കണ്ടി, കെ.പി. റസീന, എം.ഒ. രഘുനാഥ്, എഴുത്തുകാരനായ വെള്ളിയോടൻ എന്നിവർ സംസാരിച്ചു. അനീഷ മറുപടി പ്രസംഗം നടത്തി. സുമയ്യ അവതരണം നടത്തി.
ഷാർജ: 'സി.എച്ച്. മുഹമ്മദ് കോയ- അറിയാത്ത കഥകള്‍' പുസ്തകം ശനിയാഴ്ച പുസ്തകോത്സവ നഗരിയിലെ ഇന്ത്യൻ അസോസിയേഷൻ പവിലിയനിൽ പ്രകാശനം ചെയ്യും. മുൻ മുഖ്യമന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയുടെ അഭിഭാഷകനായ അഡ്വ. വി.കെ. ബീരാനാണ് പുസ്തകം രചിച്ചത്.
രമേശ് ചെന്നിത്തല പ്രകാശനം നിർവഹിക്കുന്ന പുസ്തകം കെ.എം.സി.സി നേതാക്കളായ ഷംസുദ്ധീൻ ബിൻ മുഹ്യുദ്ദീൻ, പുത്തൂർ റഹ്മാൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. ചടങ്ങിൽ സൈനുൽ ആബിദീൻ അധ്യക്ഷത വഹിക്കും. നവാസ് പൂനൂർ, ഷാജഹാൻ മാടമ്പാട് എന്നിവർ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, യു.എ.ഇ കെ.എം.സി.സി ജന. സെക്രട്ടറി അനവർ നഹ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ സംബന്ധിക്കും.
4.00: പുസ്തക പ്രകാശനം: ആതിരവിൻ മൊഴി -ശിവമണി നടരാജൻ
4.30: തീസിസ് -ഷെമി
5.00: മക്കൾ മനം കവർന്ത -മുഹമ്മദ് മൊയ്ദീൻ
5.30: പ്രോഫറ്റ് മുഹമ്മദ് ബയോഗ്രഫി -ആയിഷ ബിൻത് അബ്ദുല്ല
6.00: വിജയത്തിന്‍റെ കൽപടവുകൾ, യാത്രയയപ്പ് -ഡോ. ഹസീന ബീഗം, നൗഷാദ് അരീക്കോട്
6.30: ലഹരിയുടെ മുറിവേറ്റവന്‍റെ കുമ്പസാരം -പി.കെ. അനിൽകുമാർ
7.00: ദ പെർഫക്ട് മാൻ, വിൻഡോസ് ആൻഡ് ദ വൈൻ, അവൾ ഭാമ, പ്രളയം -അനൂജ നായർ
7.30: ആയിഷ -സുലൈമാൻ മതിലകം
8.00: പച്ച മഞ്ഞ ചുവപ്പ് -ടി.ഡി. രാമകൃഷ്ണൻ
8.30: പോക്കുവെയിലിന്‍റെ സൂര്യകാന്തിപ്പൂ -സമദാനി
9.00: ഗൾഫ് ഫോക്കസ് -ഇ.എം. അഷ്റഫ്
9.30: സ്നേഹ സൂര്യൻ, നിങ്ങളുടെ മക്കളെ അറിയാൻ -നവാസ് പൂനൂർ, എം.എ. സുഹൈൽ
10.00: യു.എ. ബീരാൻ ബയോഗ്രഫി -ബഷീർ രണ്ടത്താണി
10.30: കേരളത്തിലെ 100 നവോത്ഥാന നായകർ, ഓക്സിജൻ -സിദ്ദീഖ് ഹസൻ പള്ളിക്കര, സുനിൽ വെഞ്ഞാറമൂട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.