എ.വി.എ ഗ്രൂപ് ഓഫ് കമ്പനീസിന്റെ എം.ഡിയും മെഡിമിക്സ്, മേളം, സഞ്ജീവനം ആഗോള ബ്രാൻഡുകളുടെ സാരഥിയുമായ ഡോ. എ.വി. അനൂപ് രചിച്ച പുസ്തകമാണ് ‘യു ടേൺ’. നവംബർ അഞ്ചിന് ഞായറാഴ്ച വൈകീട്ട് നാലിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. തന്റെ വ്യക്തി ജീവിതത്തിന്റെ അനുഭവങ്ങളും ഓർമക്കുറിപ്പുകളും പങ്കുവെക്കുന്ന പുസ്തകമാണ് യു ടേൺ. ഡി.സി ബുക്സാണ് പ്രസാധകർ.
പുസ്തകം: യു ടേൺ
രചയിതാവ്: ഡോ. എ.വി. അനൂപ്
പ്രകാശനം: ഞായറാഴ്ച വൈകീട്ട് നാലിന്
കണ്ണൂർ ഉളിയിൽ സ്വദേശി സുബൈദ കോമ്പിലിന്റെ രണ്ട് പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശനിയാഴ്ച പ്രകാശനം ചെയ്യും. ‘കള്ളന്റെ മകൾ’ (നോവൽ), ‘കുരുടി പ്രാവ്’ (ബാല സാഹിത്യം) എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. ഉച്ചക്ക് 12 മുതൽ 12.25 വരെയാണ് ചടങ്ങ്. ഹരിതം ബുക്സാണ് പ്രസാധകർ.
പുസ്തകങ്ങൾ: കള്ളന്റെ മകൾ, കുരുടി പ്രാവ്
രചയിതാവ്: സുബൈദ കോമ്പിൽ
പ്രകാശനം: ഞായറാഴ്ച ഉച്ചക്ക് 12
എഴുത്തുകാരനും, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറ സാനിധ്യവുമായ റാഫി പള്ളിപ്പുറം എഴുതിയ പതിനൊന്ന് കഥകളടങ്ങിയ ‘കാർവാറിലെ രാക്ഷസ തിരമാല’ പുസ്തകം നവംബർ അഞ്ചിന് ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. കൈരളി ബുക്സാണ് പ്രസാധകർ.
പുസ്തകം: ‘കാർവാറിലെ രാക്ഷസ തിരമാല’
രചയിതാവ്: റാഫി പള്ളിപ്പുറം
പ്രകാശനം: ഞായറാഴ്ച ഉച്ചക്ക് ഒന്നിന്
എഴുത്തുകാരിയും അധ്യാപികയുമായ കണ്ണൂർ സ്വദേശിനി ജാസ്മിൻ അമ്പലത്തിലകത്ത് എഡിറ്ററായി ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ‘സൈകതഭൂവിലെ അക്ഷരോത്സവം’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഞായർ രാത്രി 10ന് പ്രകാശനം ചെയ്യും. ജാസ്മിന്റെ ഏഴാമത്തെ പുസ്തകമാണിത്.
കലാകായിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുമുള്ളവരായ നൂറോളം പേരുടെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവാനുഭവങ്ങൾ ക്രോഡീകരിച്ച പുസ്തകമാണിത്. ഷാർജ പുസ്തകോത്സവ ചരിത്രത്തിലെ തന്നെ ആദ്യ സംരംഭമാണ്.
പുസ്തകം: ‘സൈകതഭൂവിലെ അക്ഷരോത്സവം’
രചയിതാവ്: ജാസ്മിൻ അമ്പലത്തിലകത്ത്
പ്രകാശനം: ഞായറാഴ്ച രാത്രി 10ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.