ബുക്കർ പുരസ്കാരം ഷെഹാൻ കരുണതിലകെക്ക്

ലണ്ടൻ: 2022ലെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെക്ക്. 'ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ' എന്ന പുസ്തകത്തിനാണ് പുരസ്കാരം. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രചിച്ചതാണ് നോവൽ.

യുദ്ധത്തിന്‍റെ കെടുതികൾ പുറത്തുകൊണ്ടുവരാനുള്ള ഒരു ഫോട്ടോഗ്രാഫറുടെ പ്രയത്നങ്ങളാണ് പുസ്തകത്തിനാധാരം.

തിങ്കളാഴ്ച രാത്രി ലണ്ടനില്‍ നടന്ന ചടങ്ങില്‍ ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാര തുകയായി 50,000 പൗണ്ടാണ് 47കാരനായ ഷെഹാന്‍ കരുണതിലകെക്ക് ലഭിച്ചത്.

ഷെഹാന്‍ കരുണതിലകെയുടെ രണ്ടാമത്തെ നോവലാണ് 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ'. 2010ൽ പുറത്തിറങ്ങിയ 'ചൈനമാൻ: ദ് ലജൻഡ് ഓഫ് പ്രദീപ് മാത്യുവാണ്' ആദ്യ നോവൽ. 

Tags:    
News Summary - Sri Lankan author Shehan Karunatilaka wins Booker Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.