റിയാസ് കാട്ടിൽ എഴുതിയ 'ചില മനുഷ്യർ' എന്ന പുസ്തകത്തിന്റെ കവർ പേജ് അനാവരണം ചെയ്തു. യു.എ.ഇ റാസ അൽ ഖൈമ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ സലി, റേഡിയോ ഏഷ്യ ന്യൂസ് എഡിറ്ററും അവതാരകനുമായ അനൂപ് കീച്ചേരിക്ക് നൽകി അനാവരണം നിർവഹിച്ചത്.
പുസ്തകത്തിന്റെ പരസ്യ നിർവഹണം മലയാള ചലച്ചിത്ര താരം ഷറഫുദ്ദീൻ നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ ഐപ്പ് വള്ളിക്കാടൻ ആണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്. ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന ചില മനുഷ്യർ യു.എ.ഇയിൽ തനിക്ക് പരിചിതമായ ചില സന്ദർഭങ്ങളിലെ മനുഷ്യരെ കുറിച്ചുള്ളതാണെന്ന് റിയാസ് കാട്ടിൽ പറഞ്ഞു.
വരുന്ന ഷാർജ ബുക്ക് ഫെയറിൽ പുസ്തകത്തിന്‍റെ പ്രകാശനം നടക്കും. എ.കെ സേതുനാഥ്, ശ്രീകുമാർ അമ്പലപ്പുഴ, നാസർ അൽ മഹ, നാസർ അൽ ദാന, അബ്ദുൽ റഹിം, അയൂബ് കോയഖാൻ, സുനിൽ, നിപിൻ, ഡോ. ജിതിൻ ജമീൽ, ഷംസ്, അനീസുദ്ദീൻ, അബൂബക്കർ തുടങ്ങിവർ ആശംസയും ആന്‍റണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.