ദോഹ: പ്രവാസി കവി ഫൈസൽ അബൂബക്കർ രചിച്ച് തനിമ ഖത്തർ പ്രസിദ്ധീകരിച്ച ‘ലോകകപ്പിൽ പകർന്ന 22 കാവക്കവിതകൾ’ എന്ന ഇ-ബുക്ക് കവിത സമാഹാരം അൽ അറബ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
‘മുത്താൽ തീർത്ത ഖത്തർ ഫുട്ബാളിസം’ എന്ന പേരിൽ, ലോകകപ്പിലൂടെ ഖത്തർ തീർത്ത വിസ്മയ വിജയത്തിന്റെ സന്തോഷവും പ്രതിസന്ധികളെ ആത്മവിശ്വാസത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കരുത്തിൽ മറികടന്ന ഖത്തറിനോടുള്ള സ്നേഹവും കടപ്പാടും പ്രതിഫലിപ്പിക്കുന്നതുമാണ് കവിതകളുടെ ഉള്ളടക്കം. മാധ്യമം സീനിയർ സ്പോർട്സ് ലേഖകൻ എൻ.എസ്. നിസാർ, പ്രവാസി എഴുത്തുകാരൻ സുഹാസ് പാറക്കണ്ടി എന്നിവർ അവതാരികകളെഴുതുകയും ഷിജിത്ത് മേനോൻ ചിത്രീകരണവും കവർ ഡിസൈനും നിർവഹിക്കുകയും ചെയ്തു.
റഫീഖ് കെ.പിയാണ് ലേഔട്ട് ഒരുക്കിയത്. സി.ഐ.സി പ്രസിഡന്റ് ടി.കെ. കാസിം പ്രകാശനം നിർവഹിച്ചു. കവി ഫൈസൽ അബൂബക്കർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി നൗഫൽ പാലേരി, തനിമ ഖത്തർ ഭാരവാഹികളായ ആർ.എസ്. അബ്ദുൽ ജലീൽ, അഹ്മദ് ഷാഫി, ഡോ. സൽമാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.