മധ്യകാലഘട്ടത്തിൽ ഇസ്ലാം കടന്നുവരുകയും പിന്നീട് സൂഫിസം നടന്നുപോയ വഴികളിലൂടെ വൈജ്ഞാനികവും രാഷ്ട്രീയവുമായ വികാസത്തിലേക്ക് ഓടിക്കയറുകയും ചെയ്ത പ്രദേശം, ഇസ്ലാമിക വാസ്തുകലയും ജ്യാമിതീയ കലകളും കാലിഗ്രഫിയും അഭിവൃദ്ധിയിലേക്ക് വളർന്നുവരുന്നതിൽ നിർണായകമായ പ്രദേശം, ഇസ്ലാമിക വൈജ്ഞാനിക മേഖലക്ക് അനിഷേധ്യമായ സംഭാവനകൾ നൽകിയവരുടെ പ്രദേശം എന്നിങ്ങനെയെല്ലാം നമുക്ക് ഉസ്ബകിസ്താനെ വിശേഷിപ്പിക്കാം. ഉസ്ബകിസ്താനിലൂടെ സഞ്ചരിക്കുന്ന ഒരാൾ ഇതിലൂടെയൊക്കെയും കടന്നുപോകേണ്ടിവരും. അതിലേക്ക് ഉൾക്കാഴ്ച ലഭിക്കാൻ ഈ പുസ്തകത്തിലെ വിവരണത്തിലൂടെ ശ്രമിക്കുന്നു. മധ്യേഷ്യയുടെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള ചരിത്രത്തിലൂടെ കാഴ്ചകളെ വിശദീകരിക്കുന്ന യാത്രാവിവരണം എന്നതാണീ പുസ്തകത്തിന്റെ സവിശേഷത.
രചയിതാവ്: മുഹമ്മദ് നിസാർ
പ്രകാശനം: നവംബർ നാല്, ശനിയാഴ്ച രാവിലെ 11ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.